നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Brother married sister | സമൂഹ വിവാഹം വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ സഹോദരിയെ വിവാഹം കഴിച്ച് സഹോദരന്‍

  Brother married sister | സമൂഹ വിവാഹം വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ സഹോദരിയെ വിവാഹം കഴിച്ച് സഹോദരന്‍

  സമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്ന ഓരോ ദമ്പതികള്‍ക്കും വീട്ടുപകരണങ്ങള്‍ക്ക് പുറമെ 30,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

  • Share this:
   ഫിറോസാബാദ് : ഉത്തർപ്രദേശിലെ( UP) ഫിറോസാബാദിൽ സമൂഹ വിവാഹം വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ സഹോദരിയെ വിവാഹം കഴിച്ച് സഹോദരന്‍.

   സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള 'മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന പദ്ധതി'(Mukhyamantri Samuhik Vivaah Yojana scheme)യില്‍ നിന്ന് പണം തട്ടാനാണ് സ്വന്തം സഹോദരിയെ വിവാഹം കഴിച്ചത്.

   പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 11 -ന് ഫിറോസാബാദിലെ തുണ്ട്‌ലയില്‍ വെച്ച് നടന്ന സമൂഹ വിവാഹ പരിപാടിയലാണ് ഈ നാടകം അരങ്ങേറിയത്.

   സമൂഹ വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാഹിതരായ ദമ്പതികള്‍ സഹോദരനും സഹോദരിയുമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ്.

   തുണ്ട്‌ല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മറ്റ് 51 ദമ്പതികളും വിവാഹിതരായിരുന്നു.

   പദ്ധതി പ്രകാരം ദമ്പതികള്‍ക്ക് നല്‍കിയ വീട്ടുപകരണങ്ങള്‍ തിരിച്ച് വാങ്ങിക്കുകയും സംഭവുമായി ബന്ധപ്പെട്ട് സഹോദരനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

   സമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്ന ഓരോ ദമ്പതികള്‍ക്കും വീട്ടുപകരണങ്ങള്‍ക്ക് പുറമെ 30,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം, വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 20,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു.

   'ബലാത്സംഗം തടയാനാകുന്നിലെങ്കില്‍ ആസ്വദിക്കൂ'; കര്‍ണ്ണാടക നിയമസഭയിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് MLA

   കര്‍ണാടക നിയമസഭയിലെ (Karnataka Assembly) വിവാദമായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് MLA. കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേശ് കുമാറിനെതിരെ (K R Ramesh Kumar) നടപടി ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ സഭയിലും പുറത്തും പ്രതിഷേധിച്ചു.

   ഒഴിവാകാനോ രക്ഷപ്പെടാനോ കഴിയുന്നില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണമെന്നായിരുന്ന രമേശ് കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന കേട്ട് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്‌ഗെയും പുരുഷന്‍മാരായ മറ്റ് അംഗങ്ങളും പൊട്ടിചിരിച്ചു.

   കര്‍ണാടക നിയമസഭയില്‍ കര്‍ഷക സമരം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീക്കറോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും എന്നാല്‍ എംഎല്‍എമാര്‍ വീണ്ടും പ്രളയം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

   എംഎല്‍എമാരുടെ ബഹളം നിയന്ത്രിക്കാനാകുന്നില്ലെന്നും നിങ്ങള്‍ എന്ത് ചെയ്താലും ഞാന്‍ അത് ആസ്വദിക്കും അതാണ് നിലവിലെ അവസ്ഥ എന്നും സ്പീക്കര്‍ ചര്‍ച്ചയിലെ ഒച്ചപ്പാടുകളോട് പ്രതികരിച്ചതിന്റെ പിന്നാലെയായിരുന്നു നേതാവിന്റെ പരാമര്‍ശം. 'ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. ഇതാണ് ഇപ്പോള്‍ താങ്കളുടെ (സ്പീക്കറുടെ) അവസ്ഥ എന്നായിരുന്നു രമേശ് കുമാര്‍ പറഞ്ഞത്.

   സഭാ നടപടി രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ വനിതാ അംഗങ്ങള്‍ നേതാവിനെ സസ്‌പെന്റ് ചെയ്യണമെന്ന നിലപാടിലാണ്. ഇതിന് പുറമേ കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ വനിതകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ തെറ്റ് പറ്റിയെന്നും മാപ്പ് നല്‍കണമെന്നും മുന്‍സ്പീക്കര്‍ കൂടിയായിരുന്ന രമേശ് കുമാര്‍ സഭയില്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.
   Published by:Jayashankar AV
   First published: