• HOME
  • »
  • NEWS
  • »
  • india
  • »
  • Breaking: കർണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Breaking: കർണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗവർണറുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി

ബി എസ് യെദ്യൂരപ്പ

ബി എസ് യെദ്യൂരപ്പ

  • News18
  • Last Updated :
  • Share this:
    ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യദ്യൂരപ്പയാണ് സത്യപ്രതിജ്ഞാ സമയം അറിയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് നേരത്തെ യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതുപ്രകാരമുള്ള ചര്‍ച്ചകളാണ് കൂടിക്കാഴ്ചയില്‍ ഉണ്ടായത്. തിങ്കളാഴ്ച യെദ്യൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം.

    കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി എംഎല്‍എമാരുടെ കാര്യത്തില്‍ ഉറപ്പുണ്ടെന്നും കേവലഭൂരിപക്ഷം നേടാനാവുമെന്നതില്‍ ആശങ്ക വേണ്ടെന്നുമാണ് ദേശീയനേതാക്കളെ കര്‍ണാടക നേതൃത്വം അറിയിച്ചിരിക്കുന്നത്.

    ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്. 16 ജെഡിഎസ്- കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു.

    First published: