• HOME
  • »
  • NEWS
  • »
  • india
  • »
  • BS Yediyurappa's Granddaughter|ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ തൂങ്ങി മരിച്ച നിലയിൽ

BS Yediyurappa's Granddaughter|ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ തൂങ്ങി മരിച്ച നിലയിൽ

വെള്ളിയാഴ്ച്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.

  • Share this:
    ബെംഗളുരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ (BS Yediyurappa) കൊച്ചുമകൾ തൂങ്ങി മരിച്ച നിലയിൽ. ബെംഗളുരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായ സൗന്ദര്യ (30) (Soundarya )ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

    ബെംഗളുരുവിലെ മൗണ്ട് കാർമൽ കോളേജിന് സമീപമുള്ള ഫ്ലാറ്റിൽ ഭർത്താവിനും ആറ് മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പമാണ് സൗന്ദര്യ താമസിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

    രണ്ട് വർഷം മുമ്പാണ് സൗന്ദര്യയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവും ഡോക്ടറാണ്. വെള്ളിയാഴ്ച്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

    യെദ്യൂരപ്പയുടെ മൂത്ത മകൾ പദ്മയുടെ മകളാണ് സൗന്ദര്യ. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: