ഛണ്ഡീഗഡ് : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് പിടിയിൽ. പഞ്ചാബിലെ ഫിറോസ്പുർ ബോർഡറിൽ നിന്ന് അതിര്‍ത്തി സുരക്ഷാ സേനയാണ് 21 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈലിൽ ആറോളം തീവ്രവാദികളുടെ നമ്പർ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേന അറിയിച്ചിരിക്കുന്നത്. എട്ട് പാകിസ്ഥാനി സിമ്മുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് യുവാവെന്നാണ് സംശയിക്കുന്നത്.
Also Read-
ഒടുവിൽ പാകിസ്ഥാൻ സമ്മതിച്ചു: മസൂദ് അസ്ഹർ ഇവിടെയുണ്ട്: സ്ഥിരീകരണം വിദേശകാര്യമന്ത്രിയുടേത്ബലാൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം കനത്ത സുരക്ഷയിലാണ്. അതിർത്തിയിൽ പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്ന അവസരത്തിൽ അതീവ ജാഗ്രതയിലാണ് സേനാ വിഭാഗങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.