നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Viral video |വെറും രണ്ട് മിനിറ്റില്‍ ജിപ്‌സി പൊളിച്ചുപണിത് BSF ജവാന്മാര്‍, വീഡിയോ കാണാം

  Viral video |വെറും രണ്ട് മിനിറ്റില്‍ ജിപ്‌സി പൊളിച്ചുപണിത് BSF ജവാന്മാര്‍, വീഡിയോ കാണാം

  കേവലം രണ്ട് മിനിറ്റിലാണ് ഓടിക്കൊണ്ടിരുന്ന ഒരു ജിപ്‌സി വാഹനം പൂര്‍ണമായും പൊളിക്കുകയും വീണ്ടും പൂര്‍വ സ്ഥിതിയിലെത്തിക്കുകയും ചെയ്തത്.

  • Share this:
   ഓടിക്കൊണ്ടിരിക്കുന്ന ഒരു ജിപ്‌സി പൂര്‍ണമായും പൊളിക്കാനും വീണ്ടും പൂര്‍വ സ്ഥിതിയിലാക്കാനും എത്ര സമയം വേണ്ടി വരും? ദിവസങ്ങളെടുക്കും എന്നാണ് മറുപടിയെങ്കില്‍ ബിഎസ്എഫ് ജവാന്മാര്‍ വെറും രണ്ട് മിനിറ്റ് മാത്രം മതി എന്നാണ് കാണിച്ചുതരുന്നത്.

   ബിഎസ്എഫിന്റെ 57ആം റേസിങ്ങ് ഡേ ആഘോങ്ങളുടെ ഭാഗമായി രാജസ്ഥാനിലെ ജെയ്‌സാല്‍മെറില്‍ നടന്ന പരിപാടിയിലായിരുന്നു സൈനികരുടെ ഈ പ്രകടനം. കേവലം രണ്ട് മിനിറ്റിലാണ് ഓടിക്കൊണ്ടിരുന്ന ഒരു ജിപ്‌സി വാഹനം പൂര്‍ണമായും പൊളിക്കുകയും വീണ്ടും പൂര്‍വ സ്ഥിതിയിലെത്തിക്കുകയും ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിരവധി സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സൈനിക ഉദ്യോഗസ്ഥരുടെ ഈ അത്ഭുത പ്രകടനം.

   യുദ്ധഭൂമിയിലും മറ്റ് പ്രകൃതി ദുരന്തങ്ങള്‍ നടന്ന പ്രദേശങ്ങളിലും സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റും ഇറങ്ങുമ്പോള്‍ വഴികളിലും മറ്റുമുണ്ടാകുന്ന തടസങ്ങള്‍ തരണം ചെയ്യുന്നതിനായി നല്‍കുന്ന പരിശീലനങ്ങളിലൊന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വഴികളിലും മറ്റുമുണ്ടാകുന്ന തടസം മറികടക്കാനായി വാഹനം അഴിച്ച് അതിന്റെ അപ്പുറത്ത് കൊണ്ട് വയ്ക്കുകയാണ് പതിവ്. ഈ സഹചര്യത്തില്‍ വാഹനം അഴിക്കുന്നതും മറ്റും എങ്ങനെയാണെന്ന് പൊതുജനങ്ങളെ അറിയിക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രദര്‍ശനം.
   Published by:Sarath Mohanan
   First published: