ചണ്ഡീഗഡ്: മേഘാലയയിലെ അതിർത്തി രക്ഷാ സേനയുടെ സ്നിഫർ നായ്ക്കളിൽ ഒന്ന് പ്രസവിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി. നായ എങ്ങനെ ഗർഭിണിയായി എന്ന് കണ്ടെത്താനാണ് സൈനിക കോടതി ഉത്തരവിട്ടത്. ഡെപ്യൂട്ടി കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ബിഎസ്എഫിന്റെ പ്രാദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ സെെനിക കോടതിയാണ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിൻ്റെ ചുമതല ബിഎസ്എഫ് ഡെപ്യൂട്ടി കമാൻഡൻ്റ് അജിത് സിംഗിനാണ് നൽകിയിരിക്കുന്നത്.
Also Read-ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; കാറുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം
ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെൺ നായ ബോർഡർ ഔട്ട്പോസ്റ്റിലെ ബാഗ്മാരയിൽ മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്. ഡിസംബർ 5 ന് ലാൽസി എന്ന പെൺനായയാണ് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്. നിയമം അനുസരിച്ച് ബിഎസ്എഫ് നായകൾ ഉയർന്ന സുരക്ഷാ മേഖലയിൽ ഗർഭിണിയാകാൻ പാടില്ല. സേനയുടെ വെറ്ററിനറി വിഭാഗത്തിന്റെ ഉപദേശത്തിനും മേൽനോട്ടത്തിനും വിധേയമായി മാത്രമേ നായകൾക്ക് പ്രജനനം നടത്താൻ അനുവാദമുള്ളൂവെന്നും നിയമത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.