• HOME
  • »
  • NEWS
  • »
  • india
  • »
  • BSF SEIZED SNAKE VENOM WORTH RS 57 CRORE FROM INDIA BANGLADESH BORDER

57 കോടി രൂപയോളം വില വരുന്ന പാമ്പിന്‍ വിഷം; കുപ്പികളിലാക്കി വീടിനു മുന്നില്‍ കുഴിച്ചിട്ട നിലയില്‍

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബി എസ് എഫ് നടത്തിയ പരിശോധനയിലാണ് പാമ്പിന്‍ വിഷം കണ്ടെത്തിയത്.

News18

News18

  • Share this:
    അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 57 കോടിയോളം രൂപ വിലവരുന്ന പാമ്പിന്‍ വിഷം കുപ്പികളിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ബംഗാളിലെ ദിനജ്പൂര്‍ ജില്ലയില്‍ നിന്ന് ബി എസ് എഫ് ആണ് ഇത് കണ്ടെത്തിയത്. വീടിന് സമീപം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ മൂന്ന് കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.

    പണി തീരാത്ത വീടിന് സമീപം കുപ്പികള്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഒരു കുപ്പിയില്‍ പൊടി രൂപത്തിലും ഒന്നില്‍ ദ്രാവകരൂപത്തിലും മൂന്നാമത്തേതില്‍ പരല്‍ രൂപത്തിലുമാണ് പാമ്പിന്‍ വിഷം കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബി എസ് എഫ് നടത്തിയ പരിശോധനയിലാണ് പാമ്പിന്‍ വിഷം കണ്ടെത്തിയത്. ഇതിന് 57 കോടിയോളം രൂപ വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


    വിഷം സൂക്ഷിച്ച കുപ്പികളില്‍ മെയ്ഡ് ഇന്‍ ഫ്രാന്‍സ് എന്നെഴുതിയിട്ടുണ്ടെന്ന് ബി എസ് എഫ് അധികൃതര്‍ പറഞ്ഞു. ഫ്രാന്‍സില്‍ നിര്‍മിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടത്തിയതാവും ഇതെന്നാണ് സൂചന. ചൈനയിലെ പരമ്പരാഗത മരുന്ന് നിര്‍മാണ വ്യവസായത്തിന് ഇത്തരം വിഷങ്ങള്‍ ഉപയോഗിക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് 24 കോടിയോളം രൂപ വിലവരുന്ന പാമ്പിന്‍ വിഷം പിടികൂടിയിരുന്നു.

    മുംബൈ-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ പാമ്പ്; വീഡിയോ വൈറൽ

    ഇന്‍ഡിഗോ വിമാനത്തിനകത്ത് പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഭീതി പടര്‍ന്നു. മുംബൈയിലേക്ക് പറക്കാനിരുന്ന ഫ്‌ലൈറ്റിലെ പാസഞ്ചര്‍ സീറ്റിനടുത്തുള്ള ബാഗേജ് ബെല്‍റ്റില്‍ ചുരുണ്ടു കിടക്കുകയായിരുന്നു പാമ്പ്. എയര്‍പ്പോര്‍ട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വിമാനം നിര്‍ത്തിയിട്ടിരുന്നത്. പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകനാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദൃശ്യങ്ങള്‍ വൈറലായി മാറി.

    വിമാനത്താവളത്തിലെ ബാഗേജ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണ് റായ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ വിമാനത്തില്‍ പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയികുകയും ആളുകളോട് ആ ഭാഗത്ത് നിന്ന് മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിലെ വിധഗ്ധര്‍ സ്ഥലത്തെത്തുകയും പാമ്പിനെ രക്ഷിക്കുകയും ചെയ്തു.

    വിമാനത്തിനകത്ത് നിന്ന് കണ്ടെത്തിയ പാമ്പ് വിഷമില്ലാത്തയിനത്തില്‍ പെട്ടതാണെന്ന് അധികൃതര്‍ പറയുന്നു. റായ്പൂറില്‍ നിന്നെത്തിയ ശേഷം ലഗേജ് ഇറക്കാന്‍ പോഴാണ് പാമ്പ് വിമാനത്തിനകത്തേക്ക് കയറിയതെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് പത്രപ്രവര്‍ത്തകനായ തരുണ്‍ ശുക്ല ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ആര്‍ക്കും പരിക്കൊന്നും പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Published by:Sarath Mohanan
    First published:
    )}