• HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ ബില്ലിനെ പിന്തുണച്ചു; എംഎൽഎയെ BSP സസ്പെൻഡ് ചെയ്തു

പൗരത്വ ബില്ലിനെ പിന്തുണച്ചു; എംഎൽഎയെ BSP സസ്പെൻഡ് ചെയ്തു

'ബി.എസ്.പി അച്ചടക്കമുള്ള പാർട്ടിയാണ്. അത് തകർക്കാൻ ശ്രമിച്ചാൽ എം.പിയായാലും എംഎൽഎ ആയാലും ഉടനടി നടപടി എടുക്കും'

മായാവതി

മായാവതി

  • Last Updated :
  • Share this:
    ഭോപ്പാൽ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച പാർട്ടി എംഎൽഎയെ ബി.എസ്.പി സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ദാമോഗ് ജില്ലയിലെ പതാരിയ നിയോജകമണ്ഡലത്തിൽനിന്നുള്ള എംഎൽഎ രമാബായ് പരിഹർ സിങിനെതിരെയാണ് ബി.എസ്.പി അച്ചടക്ക നടപടി എടുത്തത്. പാർട്ടി അധ്യക്ഷ മായാവതി ഔദ്യോഗിക ട്വിറ്റർ പേജ് വഴി അറിയിച്ചതാണ് ഇക്കാര്യം.

    'ബി.എസ്.പി അച്ചടക്കമുള്ള പാർട്ടിയാണ്. അത് തകർക്കാൻ ശ്രമിച്ചാൽ എം.പിയായാലും എംഎൽഎ ആയാലും ഉടനടി നടപടി എടുക്കും'- മായാവതി ട്വീറ്റിൽ വ്യക്തമാക്കി. പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് രമാബായിയെ വിലക്കിയതായും മായാവതിയുടെ ട്വീറ്റിൽ പറയുന്നു.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു നേതാവിനേ ഇത്തരത്തിലൊരു നടപടിയെടുക്കാൻ സാധിക്കുവെന്ന് പറഞ്ഞാണ് രമാബായ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചത്. മധ്യപ്രദേശിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന കമൽനാഥ് സർക്കാരിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ബി.എസ്.പി സ്വീകരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധത്തിൽ ബി.എസ്.പി മുൻനിരയിലുണ്ട്. അതിനിടെയാണ് രമാബായി വ്യത്യസ്ത നിലപാട് എടുത്തത്. ഇതിനെതിരെ പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമാബായിക്കെതിരെ അച്ചടക്ക നടപടി എടുത്തത്.
    Published by:Anuraj GR
    First published: