ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ഡൽഹിയിൽ തകർന്നടിഞ്ഞ് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (BSP). ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ബി.എസ്.പിക്ക് 0.58 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
1993 ൽ ഡൽഹിയിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ 55 സീറ്റിൽ മത്സരിച്ച ബി.എസ്.പി 1.88 ശതമാനം വോട്ടുകൾ നേടി. 1998 ൽ 40 സ്ഥാനാർഥികളെ നിർത്തിയപ്പോൾ 5.76 ശതമാനം വോട്ട് ലഭിച്ചു.
ജാതികളിലും സമുദായങ്ങളിലുമായി 70 സ്ഥാനാർത്ഥികളെ ബിഎസ്‌പി ദില്ലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷത്തിലധികം ദലിതരും 12 സംവരണ സീറ്റുകളുമുള്ള ദില്ലി ബിഎസ്പി മേധാവി ലക്ഷ്മൺ സിംഗ് ഐഎഎൻഎസിനോട് പറഞ്ഞു, “ദലിതർ മാത്രമാണ് പാർട്ടിക്ക് വോട്ട് ചെയ്യുന്നതെങ്കിൽ ഞങ്ങൾക്ക് മറ്റാരെയും ആവശ്യമില്ല.”
2003ല്‍ 8.96 ശതമാനം നേടി. 2008ല്‍ 14.05 ശതമാനത്തോടെ രണ്ട് സീറ്റുകള്‍ നേടി. 2013ല്‍ 5.35 ശതമാനവും 2015ല്‍ 1.30 ശതമാനവുമാണ് ബിഎസ്പി ഡല്‍ഹിയില്‍ നേടിയത്. എന്നാ ഇത്തവണത്തെ പ്രകടനം ദയനീയമായെന്നാണ് വിലയിരുത്തൽ.
Also Read ബിജെപിയുടെ തുറുപ്പ് ചീട്ട് മോദി; 2019 ൽ കോൺഗ്രസിനെ തകർത്ത തന്ത്രം കെജരിവാൾ അതിജീവിച്ചത് ഇങ്ങനെ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arvind kejriwal, Delhi, Delhi Election, Delhi Election 2020, Delhi elections news, Delhi Elections results