വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്(Uttar pradesh) നിയമസഭാ തെരഞ്ഞെടുപ്പില്‍ (election) സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പരസ്യമായി പൊട്ടിക്കരഞ്ഞ് ബിഎസ്പി നേതാവ് അര്‍ഷാദ് റാണ (Arshad Rana). ഇത്തരത്തില്‍ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവര്‍ തന്നെ കോമാളിയാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ നിരാശനായ റാണ എന്താണ് സംഭവിച്ചതെന്ന് വിവരിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ ഒരു നീണ്ട പോസ്റ്റും ഇട്ടിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
'24 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. 2018 ഡിസംബര്‍ 18-ന്, 2022 ലെ തെരഞ്ഞെടുപ്പില്‍ ചാര്‍ത്തവാലില്‍ നിന്നും മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി എന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം നാലുവര്‍ഷമായി അവിടെ പ്രവര്‍ത്തിച്ചു വരികയാണ്. പക്ഷേ, അവര്‍ എന്നെ കോമാളിയാക്കി. ഇത് സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് സീറ്റ് വാഗ്ദാനം ചെയ്ത ശേഷം അത് മറ്റൊരാള്‍ക്ക് നല്കി. പത്രത്തിലും ഹോര്‍ഡിംഗുകളിലും പരസ്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകണം. ഞാന്‍ എല്ലാം ചെയ്തു.' - അര്‍ഷാദ് റാണ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി 2018-ല്‍ പാര്‍ട്ടി നേതാവ് ഷംസുദ്ദീന് റെയ്ന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതായാണ് റാണ പറയുന്നത്. എന്നാല്‍ മറ്റൊരു നേതാവായ സതീഷ് കുമാര്‍ 50 ലക്ഷം കൂടി ആവശ്യപ്പെട്ടെന്നും റാണ പറഞ്ഞു. സതീഷ് കുമാറിനെ വിളിച്ച് 25 ലക്ഷം രൂപ തരാമെന്നും ബാക്കി തുക പിന്നീട് നല്‍കാമെന്നും പറഞ്ഞെങ്കിലും ഇക്കാര്യങ്ങള്‍ ഫോണില്‍ പറയരുതെന്ന് അദ്ദേഹം പറഞ്ഞതായി റാണ ആരോപിച്ചു. ഇതിനെല്ലാം തന്റെ പക്കല്‍ തെളിവുണ്ടെന്നും റാണ പറഞ്ഞു.
Tamil Nadu | അബോധാവസ്ഥയിൽ പാളത്തിൽ കിടന്ന അമ്മയെയും 9 മാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിച്ച് റെയിൽവേ ഉദ്യോഗസ്ഥർഅബോധാവസ്ഥയില് പാളത്തില്‍ കിടന്ന അമ്മയെയും 9 മാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച തമിഴ്നാട്ടിലെ കാട്പാടി റെയില്‍വേ ജംഗ്ഷനിലാണ് സംഭവം നടന്നത്.
യുവറാണിയെന്ന സ്ത്രീ കൈക്കുഞ്ഞുമായി റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കാല് വഴുതി റെയില്‍വേ ട്രാക്കില്‍ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ ആ ട്രാക്കിലൂടെ വന്ന എറണാകുളം എക്സ്പ്രസ് നിര്‍ത്താന്‍ നിര്‍ദ്ദേശം നല്കി. തുടർന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.
ഇന്ത്യാ ടുഡേ പങ്കുവെച്ചിരിക്കുവന്ന വീഡിയോയില്‍ ഒരു ഉദ്യോഗസ്ഥന് കുഞ്ഞിനെ ട്രെയിനിനടിയില്‍ നിന്ന് ഉയര്‍ത്തുന്നതും കുട്ടിയെ കൈകളില്‍ പിടിക്കുന്നതും കാണാന്‍ സാധിക്കും.ദൃശ്യങ്ങൾ വലിയ രീതിയിലാണ് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
യുവറാണിയും കുഞ്ഞും വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപടത്തില്‍ കുഞ്ഞിന് പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. യുവറാണിയുടെ തലയ്ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. രക്ഷിക്കുന്ന സമയത്ത് യുവറാണി ബോധരഹിതയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.