കർണാടക സഖ്യകക്ഷി സർക്കാരിൽ വിള്ളൽ; വിദ്യാഭ്യാസമന്ത്രി രാജിവെച്ചു

News18 Malayalam
Updated: October 11, 2018, 7:02 PM IST
കർണാടക സഖ്യകക്ഷി സർക്കാരിൽ വിള്ളൽ; വിദ്യാഭ്യാസമന്ത്രി രാജിവെച്ചു
  • Share this:
ബംഗളുരു: കർണാടകയിലെ സഖ്യകക്ഷി സർക്കാരിൽ വിള്ളൽ. ബി.എസ്.പി പ്രതിനിധിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മഹേഷ് രാജിവച്ചു. കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സർക്കാരിൽനിന്നുള്ള ആദ്യ രാജിയാണിത്. ദേശീയതലത്തിൽ കോൺഗ്രസും ബി.എസ്.പിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് കർണാടകയിലെ സഖ്യകക്ഷി മന്ത്രിസഭയിൽനിന്ന് ബി.എസ്.പി അംഗം പിൻമാറിയിരിക്കുന്നത്. അടുത്തിടെ നടക്കാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബി.എസ്.പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യകക്ഷിയിൽനിന്ന് ബി.എസ്.പി അംഗം രാജിവെച്ചിരിക്കുന്നത്.

അതേസമയം സഖ്യത്തിൽനിന്ന് പിൻമാറുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് രാജിവെച്ച മന്ത്രി മഹേഷ് പറഞ്ഞു. കർണാടകയിലെ സർക്കാരിന് ഇപ്പോൾ ഒരു കുഴപ്പവുമില്ല. വിദ്യാഭ്യാസ വകുപ്പിൽ നിരവധി നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പകരക്കാരനായി എത്തുന്നവർക്ക് കൂടുതൽ നന്നായി പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

നാലായിരം ഉർദു അധ്യാപകരുടെ നിയമനം റദ്ദാക്കി യോഗി സർക്കാർ; എതിർപ്പുമായി മുസ്ലിം പുരോഹിതർ

എന്നാൽ ദേശീയതലത്തിൽ ഉൾപ്പടെ ഉയർന്നുവരുന്ന മഹാസഖ്യം പരാജയപ്പെട്ട ശ്രമമാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. സഖ്യത്തിൽനിന്ന് ബി.എസ്.പി മാറിനിൽക്കുന്നത് അതിനുള്ള പ്രധാന ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. രാജിവെച്ച ശേഷം ബി.എസ്.പി ദേശീയ നേതാക്കളുമായി മഹേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ബി.ജെ.പി നേതാവും കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുമാണ് വലിയ സഖ്യം പിന്താങ്ങുന്നത്. ഗ്രേറ്റ് അലയൻസ് പല തവണ പരീക്ഷിക്കപ്പെട്ടു, അതു പരാജയപ്പെട്ട ഒരു ശ്രമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ബിഎസ്പി എംഎൽഎ എൻ മഹേഷ് ഇപ്പോൾ കർണ്ണാടക സമിതിയിലെ അംഗമായിരിക്കുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍