ബുലന്ദ്ഷഹര്‍: ബിഎസ്പിയ്ക്ക് ചെയ്യേണ്ട വോട്ട് അബദ്ധത്തില്‍ ബിജെപിയ്ക്ക് നല്കിയ വോട്ടര്‍ വിരല്‍ മുറിച്ചു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ ബുലന്ദ്ഷഹര്‍ മണ്ഡലത്തിലെ ഷികാര്‍പുര്‍ ബൂത്തിലാണ് സംഭവം. അബദ്ധം സംഭവിച്ചതിനെത്തുടര്‍ന്ന് ബിഎസ്പി അനുഭാവിയായ ഇരുപത്തഞ്ചുകാരന് പവന് കുമാറാണ് വിരല്‍ മുറിച്ചെറിഞ്ഞത്.
ബുലന്ദഷഹറില്‍ സിറ്റിങ് എംപിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഭോല സിങ്ങും എസ്പി-ബിഎസ്പി-ആര്.എല്‍.ഡി സഖ്യ സ്ഥാനാര്‍ഥിയുമായ യോഗേഷ് വര്‍മയും തമ്മിലാണ് മത്സരം. യോഗേഷിന് നല്‍കേണ്ട വോട്ട് മാറിയതിനാണ് പവന് കുമാര്‍ വിരല്‍ മുറിച്ചത്.
Also Read: BJP എംപിക്കുനേരെ ഷൂ ഏറ് ; ആക്രമണം സാധ്വി പ്രാഗ്യയുടെ സ്ഥാനാർഥിത്വത്തെ ന്യായീകരിക്കുന്നതിനിടെവോട്ട് മാറി ചെയ്തതിനെത്തുടര്‍ന്ന് അസ്വസ്ഥനായ യുവാവ് വീട്ടിലെത്തിയ ഉടന്‍ വിരല്‍ മുറിക്കുകയായിരുന്നു. പിന്നീട് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.