ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോൺഗ്രസിനു പിന്തുണ നൽകുമെന്നാണ് മായാവതി അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ രാജസ്ഥാനിലും ബി.എസ്.പി കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് മായാവതി പറഞ്ഞു.

Also Read മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

മധ്യപ്രദേശിൽ 114 സീറ്റ് നേടിയ കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ രണ്ട് അംഗങ്ങളുടെ കൂടി പിന്തുണവേണം. ബി.എസ്.പി രണ്ട് എം.എൽ.എമാരുണ്ട്. ഇവരുടെ പിന്തുണ ഉറപ്പായ സാഹചര്യത്തിൽ സർക്കാർ രൂപീകരണവുമായി കോൺഗ്രസിന് മുന്നോട്ടു പോകാനാകും. ഇതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു.