നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • സത്യപ്രതിജ്ഞ ചെയ്തത് യെദിയുരപ്പ മാത്രം; വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച

    സത്യപ്രതിജ്ഞ ചെയ്തത് യെദിയുരപ്പ മാത്രം; വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച

    വെള്ളിയാഴ്ച വൈകുന്നേരമാണ് കർണാടകയുടെ മുഖ്യമന്ത്രിയായി നാലാമതും യെദിയുരപ്പ സത്യപ്രതിജ്ഞ ചെയ്തത്

    ബി എസ് യെദിയുരപ്പ

    ബി എസ് യെദിയുരപ്പ

    • News18
    • Last Updated :
    • Share this:
      ബംഗളൂരു: വെള്ളിയാഴ്ച കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദിയുരപ്പ തിങ്കളാഴ്ച നിയമസഭയിൽ വിശ്വാസവോട്ട് തേടും. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് യെദിയുരപ്പ തിങ്കളാഴ്ചയാണ് വിശ്വാസവോട്ടെടുപ്പ് എന്ന് അറിയിച്ചത്.

      വെള്ളിയാഴ്ച വൈകുന്നേരമാണ് കർണാടകയുടെ മുഖ്യമന്ത്രിയായി നാലാമതും യെദിയുരപ്പ സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആഴ്ചകൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിലാണ് യെദിയുരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

      ബി എസ് യെദിയുരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

       2007ലാണ് ബി എസ് യെദിയുരപ്പ ആദ്യമായി മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്. ഏഴു ദിവസം മാത്രമായിരുന്നു അന്ന് മുഖ്യമന്ത്രി പദത്തിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ തവണ മെയ് 2008 മുതൽ ജൂലൈ 2011 വരെ മൂന്നുവർഷം മാത്രമായിരുന്നു മുഖ്യമന്ത്രിയായി അധികാരത്തിൽ ഇരുന്നത്. മൂന്നാമത്തെ തവണയാകട്ടെ, വെറും 48 മണിക്കൂർ മാത്രമായിരുന്നു മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കഴിഞ്ഞത്. 2018 മെയ് മാസത്തിൽ ആയിരുന്നു രണ്ടു ദിവസത്തേക്ക് മാത്രമായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.


      First published:
      )}