HOME /NEWS /India / ബി എസ് യെദിയുരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബി എസ് യെദിയുരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബി എസ് യെദിയുരപ്പ

ബി എസ് യെദിയുരപ്പ

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ബംഗളൂരു: മുതിർന്ന ബി ജെ പി നേതാവ് ബി.എസ് യെദിയുരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് യെദിയുരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ വാജുഭായി വാലയെ കണ്ട് സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ബി എസ് യെദിയുരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

    ബംഗളൂരുലെ രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ വാജുഭായി വാല ബി എസ് യെദിയുരപ്പയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിമത എം എൽ എമാരുടെ കൂട്ടരാജിയെ തുടർന്ന് എച്ച് ഡി കുമാരസ്വാമി നേതൃത്വം നൽകിയ കോൺഗ്രസ് - ജെ ഡി എസ് സർക്കാർ വീണതിനെ തുടർന്നാണ് യെദിയുരപ്പയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ അധികാരത്തിൽ എത്തുന്നത്.

    ‘D’ പുറത്ത് 'I' അകത്ത്: ഇന്ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് 'പഴയ' യെദിയുരപ്പ

    2007ലാണ് ബി എസ് യെദിയുരപ്പ ആദ്യമായി മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്. ഏഴു ദിവസം മാത്രമായിരുന്നു അന്ന് മുഖ്യമന്ത്രി പദത്തിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ തവണ മെയ് 2008 മുതൽ ജൂലൈ 2011 വരെ മൂന്നുവർഷം മാത്രമായിരുന്നു മുഖ്യമന്ത്രിയായി അധികാരത്തിൽ ഇരുന്നത്. മൂന്നാമത്തെ തവണയാകട്ടെ, വെറും 48 മണിക്കൂർ മാത്രമായിരുന്നു മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കഴിഞ്ഞത്. 2018 മെയ് മാസത്തിൽ ആയിരുന്നു രണ്ടു ദിവസത്തേക്ക് മാത്രമായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

    First published:

    Tags: BS Yeddyurappa, BS Yediyurappa, Karnataka, Karnataka Crisis, Karnataka politics