• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഉറക്കമില്ലാത്ത ഒരാഴ്ച; അതീവ രഹസ്യമായി ബജറ്റ് തയാറാക്കിയത് നൂറോളം ഉദ്യോഗസ്ഥര്‍

Union Budget 2019 | അണ്ടര്‍ സെക്രട്ടറിമാരും സെക്ഷന്‍ ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഡിസംബര്‍ മൂന്നു മുതലാണ് ബജറ്റ് തയാറാക്കുന്നതിനായി മന്ത്രാലയത്തിനുള്ളില്‍ പ്രവേശിച്ചത്.


Updated: February 1, 2019, 10:36 AM IST
ഉറക്കമില്ലാത്ത ഒരാഴ്ച; അതീവ രഹസ്യമായി ബജറ്റ് തയാറാക്കിയത് നൂറോളം ഉദ്യോഗസ്ഥര്‍
news18

Updated: February 1, 2019, 10:36 AM IST
ന്യൂഡല്‍ഹി: ധനമന്ത്രിയുടെ ചുമതലയുള്ള പീയുഷ് ഗോയല്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് അതീവ രഹസ്യമായി തയാറാക്കിയത് നൂറോളം ഉദ്യോഗസ്ഥര്‍. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരാഴ്ചക്കാലം ധനമന്ത്രാലയത്തിനുള്ളില്‍ താമസിച്ചാണ് ഈ ഉദ്യോഗസ്ഥര്‍ ബജറ്റ് തായാറാക്കിയത്.

ബജറ്റ് തയാറാക്കുന്നതിനായി 110 ഉദ്യോഗസ്ഥരാണ് ധനകാര്യമന്ത്രിലയത്തിനുള്ളില്‍ തമാസിച്ച് ജോലി ചെയ്‌തെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ന്യൂസ് 18 നോട് പറഞ്ഞു.
അണ്ടര്‍ സെക്രട്ടറിമാരും സെക്ഷന്‍ ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഡിസംബര്‍ മൂന്നു മുതലാണ് ബജറ്റ് തയാറാക്കുന്നതിനായി മന്ത്രാലയത്തിനുള്ളില്‍ പ്രവേശിച്ചത്. ഇതിനു ശേഷം കുടുംബാംഗങ്ങളുമായി ഫോണില്‍ പോലും ഇവര്‍ക്ക് സംസാരിച്ചിട്ടില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Loading...
 LIVE: ബജറ്റ് ചോർന്നെന്ന ആരോപണവുമായി കോൺഗ്രസ്

ഉദ്യോഗസ്ഥരുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെയും മന്ത്രാലയത്തിനുള്ളില്‍ നിയോഗിച്ചിരുന്നു. ബജറ്റിന് മുന്നോടിയായി ഡിസംബര്‍ ഒന്നു മുതലാണ് ധനമന്ത്രാലയത്തില്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയത്.

 
First published: February 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍