കനൗജ്: ഒരു മോഷണക്കേസിൽ ശരി എന്താണെന്ന് കണ്ടെത്താൻ പൊലീസിനോ
കോടതിക്കോ കഴിയുമായിരുന്നില്ല.
പക്ഷേ, പോത്തിന് കഴിഞ്ഞു. അതോടെ വലിയൊരു തർക്കത്തിന് അവസാനമാകുകയും ചെയ്തു. കനൗജിലെ ജലേശ്വർ നഗരത്തിലാണ് സംഭവം.
ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ ജലേശ്വർ ടൗണിലെ അലി നഗറിലെ വിരേന്ദ്രയാണ് പരാതി ഫയൽ ചെയ്തത്. സുഹൃത്ത് ധർമേന്ദ്ര തന്റെ പോത്തിനെ മോഷ്ടിച്ചുവെന്ന് ആയിരുന്നു വിരേന്ദ്രയുടെ പരാതി. തന്റെ പക്കൽ നിന്ന് മോഷ്ടിച്ച പോത്തിനെ ധർമേന്ദ്ര മറ്റൊരാൾക്ക് വിറ്റതായും വിരേന്ദ്ര ആരോപിച്ചു.
You may also like: പ്രസവിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ കുഞ്ഞുമായി ജോലിക്കെത്തി; ഐഎഎസുകാരിക്ക് കൈയടിയുമായി സോഷ്യൽ മീഡിയ [NEWS]'സജ്നയെ ഫോണിൽ വിളിച്ചു; ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പ് നൽകി': ആരോഗ്യമന്ത്രി [NEWS] കേരളത്തിന് മുന്നിൽ കൈകൂപ്പി ട്രാൻസ്ജെൻഡർ സംരംഭക; കോവിഡ് കാലത്ത് ബിരിയാണി വിൽപ്പന നടത്താൻ സമ്മതിക്കുന്നില്ലെന്ന് സജ്ന [NEWS]എന്നാൽ, ഈ ആരോപണങ്ങളെല്ലാം ധർമേന്ദ്ര നിഷേധിച്ചു. മാത്രമല്ല, ഈ വിവാദ നായകനായ പോത്ത് തന്റെ സ്വന്തം പോത്താണെന്നും ധർമേന്ദ്ര അവകാശപ്പെട്ടു. ഇതോടെ പൊലീസുകാർ ധർമസങ്കടത്തിലായി. 'പോത്തേ, നിന്റെ ഉടമസ്ഥൻ ശരിക്കും ആരാണ്' എന്ന് ചോദിച്ചാൽ പോത്ത് മറുപടി പറയില്ലല്ലോ. ഒടുവിൽ പൊലീസുകാരുടെ തലയിൽ ഒരു കിടിലൻ ഐഡിയ ഉദിച്ചു.
തിങ്കളാഴ്ച പോത്തിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഒപ്പം, ധർമേന്ദ്രയും വിരേന്ദ്രയും ഉണ്ടായിരുന്നു. ഇരുവരോടും പോത്തിനെ വിളിക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. എന്നാൽ, ഇരുവരുടെയും വിളി കേട്ടുനിന്ന പോത്ത് ഒടുവിൽ പതിയെ ധർമേന്ദ്രയ്ക്ക് അരികിലേക്ക് പോകുകയായിരുന്നു. ഇതോടെ പോത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ ആരാണെന്ന വലിയ പ്രശ്നത്തിന് പരിഹാരമായി.
സംഭവത്തെക്കുറിച്ച് സീനിയർ സബ് ഇൻസ്പെക്ടർ വിജയകാന്ത് മിശ്ര പറഞ്ഞത് ഇങ്ങനെ. "പോത്ത് തന്റെ സ്വന്തം ഇഷ്ടപ്രകാരം ഉടമസ്ഥരെ തിരഞ്ഞെടുക്കുന്ന ആശയം പരീക്ഷിച്ചു നോക്കുകയായിരുന്നു. വീരേന്ദ്രയും ധർമേന്ദ്രയും പോത്തിനെ വിളിച്ചപ്പോൾ ആദ്യം മൃഗം അവരെ തുറിച്ചു നോക്കി. പിന്നീട്, ധർമേന്ദ്രയുടെ അടുത്തേക്ക് നടന്നു ചെല്ലുകയായിരുന്നു. അതോടെ പ്രശ്നത്തിന് പരിഹാരവുമായി.'
തന്റെ പോത്തിനെ സുഹൃത്ത് മോഷ്ടിച്ചെന്ന് ആയിരുന്നു വിരേന്ദ്ര പരാതി നൽകിയത്. പോത്തിനെ മോഷ്ടിച്ചതിനു ശേഷം അതിനെ റസൂലാബാദ് ഗ്രാമത്തിലുള്ള ഒരാൾക്ക് വിറ്റെന്നും പരാതിയിൽ പറയുന്നു. കന്നുകാലിമേളയിൽ പങ്കെടുക്കാൻ പോയ വിരേന്ദ്ര പോത്തിനെ കാണുകയും അതിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെടുകയും ചെയ്തു. എന്നാൽ, ധർമേന്ദ്രയാണ് തനിക്ക് പോത്തിനെ വിറ്റതെന്ന് പുതിയ ഉടമസ്ഥൻ വിരേന്ദ്രയെ അറിയിച്ചു. അതേസമയം, തന്റെ പോത്തിനെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് 19,000 രൂപയ്ക്ക് വിൽക്കുകയായിരുന്നെന്ന് ധർമേന്ദ്ര പൊലീസിനെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.