ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധന് ജന്മ നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. രാവിലെ പത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് രണ്ടുതവണ സമയം മാറ്റിയതിനു ശേഷം രാത്രി 9.15 ഓടെയായിരുന്നു വാഗാ അതിര്‍ത്തിയില്‍വെച്ച് അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നത്. പാക് സൈന്യത്തിന്റെ പിടിയിലിരുന്ന സൈനികന് എന്ന നിലയില്‍ ഇനി മാനസിക ശാരീരിക പരിശോധനകള്‍ക്ക് അഭിനന്ദന് വിധേയമാകേണ്ടതുണ്ട്.
സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ദീര്‍ഘമായ നടപടികള്‍ക്ക് ശേഷം മാത്രമേ അഭിനന്ദന് കുടുംബത്തോടൊപ്പവും എയര്ഫോഴ്സിനൊപ്പവും ചേരാനാകൂ. വാഗാ അതിര്‍ത്തിയില്‍വെച്ച് സൈന്യം സ്വീകരിച്ച അഭിനന്ദനെ എയര്‍ഫോഴ്സ് ഇന്റലിജന്‍സാകും ആദ്യം പരിശോധനയ്ക്ക് വിധേയമാക്കുക.
Also Read: India-Pak Tensions LIVE തലയുയർത്തി അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ
വിമാനം തകര്‍ന്ന് പാക് പിടിയിലായ സൈനികന്റെ ആരോഗ്യനിലയുടെ പരിശോധനയാകും ആദ്യം നടക്കുന്നത്. ആരോഗ്യസ്ഥിതി പരിശോധിക്കാനായി നിരവധി വൈദ്യ പരിശോധനയ്ക്ക് അഭിനന്ദന് വര്ധമാന് വിധേയനാകും. പാകിസ്ഥാന് സൈന്യം അഭിനന്ദന്റെ ശരീരത്തില്‍ ചിപ്പുകളോ മറ്റ് വസ്തുക്കളോ ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി സ്കാനിങ്ങിനും അദ്ദേഹത്തെ വിധേയമാക്കും.
വിമാനം തകര്‍ന്ന് വീണ് പാക് മണ്ണില്‍ ജനക്കൂട്ടത്തിന് നടുവില്‍ അകപ്പെട്ട അഭിനന്ദനെ പാക് സൈന്യം രക്ഷിച്ച് കസ്റ്റഡിയില്‍ വെയ്ക്കുകയായിരുന്നു. ശാരീരികായോ മാനസികമായോ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടോയെന്നും അഭിനന്ദന്റെ മാനസിക നില സംബന്ധിച്ച അവസ്ഥയും സൈന്യം പരിശോധനയ്ക്ക് വിധേയമാക്കും.
Dont Miss: 'മരിച്ച' ഭീകരൻ ചാടിയെഴുന്നേറ്റു വെടിയുതിർത്തു; നാല് സൈനികരെ വധിച്ചു; 20 പേർക്ക് പരിക്ക്
ചില പ്രത്യേക സാഹര്യങ്ങളില്‍ മാത്രം ഇത്തരം അവസ്ഥയിലൂട കടന്നുവരുന്നവരെ ഇന്റലിജന്‍സ് ബ്യൂറോയും റോയും ചോദ്യം ചെയ്യാറുണ്ട്. സാധാരണഗതിയില്‍ ഇത് ഉണ്ടാകാറില്ലെങ്കിലും അഭിനന്ദന്റെ കാര്യത്തില്‍ ഇതിനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.