ന്യൂഡൽഹി: ബുലന്ദ്ഷഹറിൽ പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറിന്റെ കൊലപാതകത്തിനു നേതൃത്വം നൽകിയ ബജ് രംഗ്ദൾ നേതാവ് അറസ്റ്റിൽ. യോഗേഷ് രാജാണ് അറസ്റ്റിലായത്. സംഭവം നടന്നു മൂന്നു ദിവസത്തിനുശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ബജ്റംഗ്ദൾ നേതാവാണ് ഇയാൾ. സംഭവത്തിനു ശേഷം ഒളിവിലായിരുന്നു.
സുബോധ് കുമാറിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അക്രമാസക്തമായ ജനക്കൂട്ടം തെരുവിലൂടെ ഓടുന്നതും ആക്രമിക്കൂ എന്ന് ആഹ്വാനം ചെയ്യുന്നതുമാണ് മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യത്തിലുള്ളത്.
'പാര്‍ട്ട്ടൈം ജോലിയായി പ്രധാനമന്ത്രിയുടെ ജോലി ചെയ്യാന്‍ മോദി സമയം കണ്ടെത്തണം'
അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ വെടിയേറ്റാണു സുബോധ്കുമാർ കൊല്ലപ്പെടുന്നത്. സുമിത് എന്ന പ്രദേശവാസിയായ യുവാവും അക്രമങ്ങൾക്കിടെ കൊല്ലപ്പെട്ടിരുന്നു. ഇരുവരുടെയും കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നു വ്യക്തമാക്കുന്നതാണു പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ.
നെഞ്ചിൽനിന്നു ചോരയൊഴുകുന്ന നിലയിലാണു ദൃശ്യങ്ങളിൽ സുമിത്തിനെ കാണാൻ കഴിയുന്നത്. പോലീസിനു നേരെ കല്ലെറിയുന്ന അക്രമകാരികളുടെ ഇടയിലാണ് സുമിത്തിനെ കാണാൻ കഴിയുക. വെടിവച്ചു എന്നു നിലവിളിച്ച് ജനക്കൂട്ടം ഓടുന്പോൾ രക്തമൊലിക്കുന്ന നിലയിൽ സുമിത്തിനെ രണ്ടു പേർ ചേർന്നു താങ്ങി സ്ഥലത്തുനിന്നു മാറാൻ സഹായിക്കുന്നത് വീഡിയോയിൽ കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bulandshahr cop, Murder, ആൾക്കൂട്ട കൊലപാതകം, ബുലന്ത് ഷെഹർ