കൊൽക്കത്തയിലെ ഒരു തെരുവിൽ 'കാശുമഴ': കൈ നിറയെ ശേഖരിച്ച് വഴിയാത്രക്കാർ

2000,500,100 ന്റെ നോട്ടുകൾ പറന്ന് താഴേക്ക് പതിച്ചപ്പോൾ അത് കയ്യിലാക്കാനുള്ള ശ്രമത്തിലായി അതുവഴി പോയ യാത്രക്കാരും വഴിയോര കച്ചവടക്കാരും.

News18 Malayalam | news18
Updated: November 21, 2019, 11:24 AM IST
കൊൽക്കത്തയിലെ ഒരു തെരുവിൽ 'കാശുമഴ': കൈ നിറയെ ശേഖരിച്ച് വഴിയാത്രക്കാർ
video-grab
  • News18
  • Last Updated: November 21, 2019, 11:24 AM IST
  • Share this:
കൊൽക്കത്ത: അത്യാപൂർവമായ ഒരു സംഭവത്തിന് സാക്ഷിയായി കൊൽക്കത്തയിലെ ബെന്റിംഗ് തെരുവ്.. രാജ്യത്തെ പല ഭാഗങ്ങളിലും തകർത്ത് മഴ പെയ്യുമ്പോൾ കൊൽക്കത്തയിലെ ഈ തെരുവിൽ‌ പണമാണ് പെയ്തിറങ്ങിയത്. കഴി‍ഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. 2000,500,100 ന്റെ നോട്ടുകൾ പറന്ന് താഴേക്ക് പതിച്ചപ്പോൾ അത് കയ്യിലാക്കാനുള്ള ശ്രമത്തിലായി അതുവഴി പോയ യാത്രക്കാരും വഴിയോര കച്ചവടക്കാരും.

Also Read-നിസാരം... നിസ്സാരം...... പാമ്പിനെ സ്കിപ്പിംഗ് റോപ്പാക്കി കുട്ടികൾ- വീഡിയോ വൈറൽ

ഏതായാലും ഈ സംഭവത്തിന്റെ ഒരു വീഡിയോയും ഇപ്പോൾ വൈറലാകുന്നുണ്ട്. വലിയൊരു വാണിജ്യ കെട്ടിട സമുച്ചയത്തിന്റെ മുകളിൽ നിന്നാണ് പണം താഴേക്ക് പതിക്കുന്നത്. കെട്ടിടത്തിന്റെ മുകൾ നിലയിലെ ഒരു ജനാല വഴി പുറത്തേക്കിട്ട നോട്ടു കെട്ടുകൾ ഒരു കമ്പു കൊണ്ട് കുത്തി താഴേക്കിടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഈ കെട്ടിടത്തിലെ ഒരു കയറ്റുമതി-ഇറക്കുമതി ഓഫീസിൽ അന്നേ ദിവസം റവന്യു ഇന്റലിജൻസ് റെയ്ഡിനെത്തിയിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനായാണ് പണക്കെട്ടുകൾ താഴേക്കെറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

 ഏകേദശം നാലു ലക്ഷത്തോളം രൂപ ഈ കമ്പനി ഉടമ താഴേക്ക് വലിച്ചെറിഞ്ഞുവെന്നാണ് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ പറയുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പണം ശേഖരിക്കുന്നതിനായി ആളുകൾ‌ കൂടിയതോടെ പൊലീസും സ്ഥലത്തെത്തിയിരുന്നു.
First published: November 21, 2019, 10:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading