നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മനുഷ്യക്കടത്ത്: ആരോപണവിധേയനായ ബിസിനസുകാരന്‍റെ ബംഗ്ലാവ് മുൻസിപ്പൽ കോർപ്പറേഷൻ ഇടിച്ചു തകർത്തു

    മനുഷ്യക്കടത്ത്: ആരോപണവിധേയനായ ബിസിനസുകാരന്‍റെ ബംഗ്ലാവ് മുൻസിപ്പൽ കോർപ്പറേഷൻ ഇടിച്ചു തകർത്തു

    ഹണി ട്രാപ് കേസുമായി ബന്ധപ്പെട്ട് സോനിയുടെ ഉടമസ്ഥതയിലുള്ള നൈറ്റ് ക്ലബിലും മറ്റ് സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      ഇൻഡോർ: മനുഷ്യക്കടത്ത് സംഭവത്തിൽ ആരോപണവിധേയനായ വ്യവസായി ജിതേന്ദ്ര സോനിയുടെ ബംഗ്ലാവ് മധ്യപ്രദേശിൽ ഇടിച്ചു തകർത്തു. തിങ്കളാഴ്ച രാവിലെ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷനാണ് ബംഗ്ലാവ് ഇടിച്ചു തകർത്തത്. ശാന്തികുഞ്ജ് കോളനിയിലെ 1500 സ്ക്വർ ഫീറ്റ് ബംഗ്ലാവ് ആണ് പൊതു ഉദ്യാനത്തിനായി ഇടിച്ചു തകർത്തത്.

      സോനിയുടെ വസ്തുവകകളിൽ നിയമപരമല്ലാത്ത ചിലത് കഴിഞ്ഞയാഴ്ച തകർത്തിരുന്നു. കനഡിയ റോഡിലെ ബംഗ്ലാവ്, ഗീതാ ഭവൻ സ്ക്വയറിലെ നിശാ ക്ലബ്, ദക്ഷിണ തുകോഗഞ്ചിലെ ഹോട്ടൽ, ന്യൂ പലാസിയ മേഖലയിലെ റസ്റ്റോറന്‍റ് എന്നിവ തകർത്തതിൽ ഉൾപ്പെടുന്നു. പ്രദേശവാസികൾ ബംഗ്ലാവിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു.

      ഹണി ട്രാപ് കേസുമായി ബന്ധപ്പെട്ട് സോനിയുടെ ഉടമസ്ഥതയിലുള്ള നൈറ്റ് ക്ലബിലും മറ്റ് സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, നവംബർ 30 മുതൽ സോനിയെ കാണ്മാനില്ല. സോനിയെ പിടിച്ചു കൊടുക്കുന്നവർക്ക് 30, 000 രൂപ പൊലീസ് റിവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് വ്യത്യസ്ത കേസുകളാണ് സോനി, മകൻ അമിത്, അസോസിയേറ്റ്സ് എന്നിവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോനിയുടെ മകൻ അമിത് അറസ്റ്റിലായിട്ടുണ്ട്.

      ഉത്തർപ്രദേശിൽ 218 ഫാസ്റ്റ് ട്രാക്ക് കോടതികൾ; നടപടി സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ

      ഹണി ട്രാപ്പ് കേസിൽ ജിതേന്ദ്ര സോനിക്കെതിരെ പരാതി നൽകിയ ഹർഭജൻ സിംഗ് കഴിഞ്ഞയാഴ്ച ഇയാൾക്കെതിരെ എഫ് ഐ എർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഹണി ട്രാപ് - ബ്ലാക് മെയിലിംഗ് റാക്കറ്റ് നടത്തുന്ന അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയും ഈ വർഷം സെപ്തംബറിൽ ഇൻഡോറിലും ഭോപ്പാലിലും വെച്ച് അറസ്റ്റ് ചെയ്തിരുന്നു.
      First published: