ബുർഖ (Burqa) ധരിച്ചെത്തി സിആർപിഎഫ് (CRPF) ക്യാമ്പിന് നേരെ ബോംബെറിഞ്ഞ് യുവതി. ജമ്മു കശ്മീരിൽ (Jammu and Kashmir) ബാരാമുല്ല ജില്ലയിലെ സോപോർ (Sopore) നഗരത്തിലെ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ബോംബേറുണ്ടായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ക്യാമ്പിന് മുന്നിലെ റോഡിലൂടെ നടന്നുവന്ന യുവതി റോഡിന് മധ്യേ നിലയുറപ്പിക്കുകയും കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും ബോംബെടുത്ത് ക്യാമ്പിനുള്ളിലേക്ക് എറിയുകയുമായിരുന്നു. ബോംബ് എറിഞ്ഞതിന് പിന്നാലെ തന്നെ ഇവർ അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. റോഡിൽ ആൾത്തിരക്കുള്ളപ്പോൾ തന്നെയായിരുന്നു ബോംബേറുണ്ടായത്.
Also Read-
MK Stalin | ദളിത് ഉദ്യോഗസ്ഥനെ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണം; തമിഴ്നാട് ഗതാഗതമന്ത്രിയെ 'പിന്നാക്ക' വിഭാഗത്തിലേക്ക് മാറ്റി മുഖ്യമന്ത്രി സ്റ്റാലിൻയുവതിയെറിഞ്ഞ ബോംബ് ക്യാമ്പിന് പുറത്താണ് വീണതെന്നും ആളപായമോ മറ്റേതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രദേശത്തെ സുരക്ഷ ശക്തമാക്കിയതായും ബോംബെറിഞ്ഞ യുവതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയതായും ഇവർ ഉടൻ അറസ്റ്റിലാകുമെന്നാണ് പ്രതീക്ഷയെന്നും കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.
Hijab Row| മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചു: ഏഴ് അധ്യാപകർക്ക് കർണാടകയിൽ സസ്പെൻഷൻബെംഗളൂരു: കർണാടകയിൽ (Karnataka) വിദ്യാർത്ഥിനികളെ ഹിജാബ് (Hijab) ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച അധ്യാപകർക്ക് സസ്പെൻഷൻ. ഏഴ് അധ്യാപകർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ശ്രീരാമ സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം.
ഗഡഗിലെ സിഎസ് പാട്ടീൽ ബോയ്സ് ഹൈസ്കൂളിലും സിഎസ് ഗേൾസ് ഹൈസ്കൂളിലുമാണ് വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുവദിച്ചത്. രണ്ട് സെന്ററിലേയും സൂപ്രണ്ടുമാരെ അടക്കം ഏഴ് പേരെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. പരീക്ഷ എഴുതാൻ യൂണിഫോം നിർബന്ധമാണ്. ഇത് മറികടന്നാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത്. കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് സ്കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.