• HOME
  • »
  • NEWS
  • »
  • india
  • »
  • Uttarakashi | ഉത്തരകാശിയിൽ തീർത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 26 മരണം

Uttarakashi | ഉത്തരകാശിയിൽ തീർത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 26 മരണം

ഡ്രൈവറെയും സഹായിയെയും കൂടാതെ 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്

അപകടദൃശ്യം

അപകടദൃശ്യം

  • Share this:
    മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്ന് തീർഥാടകരുമായി പോയ ബസ് ഞായറാഴ്ച വൈകുന്നേരം ഉത്തരകാശിയിൽ വച്ച് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ 26 പേർ മരിക്കുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.



    മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. ഡ്രൈവറെയും സഹായിയെയും കൂടാതെ 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

    എൻഎച്ച്-94-ൽ ദംത മേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ ഹിമാലയൻ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ റിഖാവു ഖദ്ദിന് സമീപമാണ് അപകടമുണ്ടായതെന്ന് ഉത്തരകാശി ജില്ലാ ദുരന്തനിവാരണ ഓഫീസർ ദേവേന്ദ്ര പട്‌വാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഉത്തരാഖണ്ഡ് പോലീസും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിന്റെ (എസ്‌ഡിആർഎഫ്) റെസ്‌ക്യൂ ടീമുകളും ഉടൻ തന്നെ അപകടസ്ഥലത്തെത്തി, വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്.

    ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി എന്നിവയ്‌ക്കൊപ്പം ചാർ ധാം എന്നറിയപ്പെടുന്ന യമുനോത്രിയിലേക്കുള്ള യാത്രയിലായിരുന്നു തീർത്ഥാടകർ.

    ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഡെറാഡൂണിലെ ഡിസാസ്റ്റർ കൺട്രോൾ റൂമിലെത്തി, പരിക്കേറ്റവർക്ക് ശരിയായ ചികിത്സയ്‌ക്കൊപ്പം ദുരിതാശ്വാസ, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. “മധ്യപ്രദേശിലെ പന്നയിൽ നിന്നുള്ള തീർഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട വളരെ ദാരുണമായ സംഭവമാണ് ഇന്ന് നടന്നത്. ഇരുപത്തിയഞ്ച് പേർ മരിച്ചു. എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടന്നു വരുന്നു. ഡിഎമ്മിനെയും എസ്പിയെയും സംഭവസ്ഥലത്തേക്ക് അയച്ചു കഴിഞ്ഞു. ആഭ്യന്തര മന്ത്രാലയം എൻഡിആർഎഫ് സംഘത്തെ അറിയിക്കുകയും സംഘം സ്ഥലത്തെത്തുകയും ചെയ്തു. ഡെറാഡൂണിനും ഉത്തരകാശിക്കും ഇടയിലാണ് ദംത സ്ഥിതി ചെയ്യുന്നത്. ഡെറാഡൂണിൽ നിന്നുള്ള രക്ഷാപ്രവർത്തനം എളുപ്പമാണ്. സമീപത്തെ ആശുപത്രികളിൽ വിവരം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിയും വിളിച്ചിരുന്നു, ഞങ്ങൾ തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്, ”ധാമി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

    സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുഃഖം രേഖപ്പെടുത്തി.



    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ധാമിയോട് സംസാരിച്ചു. പ്രാദേശിക രക്ഷാപ്രവർത്തന സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തുമെന്നും പറഞ്ഞു.



    സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉത്തരാഖണ്ഡ് സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അറിയിച്ചു.



    പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും മൃതദേഹങ്ങൾ തിരികെ കൊണ്ടുവരുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
    Published by:user_57
    First published: