ഭോപ്പാൽ: മധ്യപ്രദേശിൽ പാലത്തിൽ നിന്ന് താഴേക്ക് ബസ്സ് മറിഞ്ഞ് അപകടം. 15 പേർ അപകടത്തിൽ മരിച്ചതായാണ് വിവരം. 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ഖർഗോണിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിൽ നിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നു. രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരി തകർത്ത് താഴേക്ക് പതിച്ച ബസ്സ് ദോൻഗർഗാവ് ഗ്രാമത്തിനടുത്തുള്ള ബ്രോഡ് നദിയുടെ വരണ്ട ഭാഗത്തേക്കാണ് വീണത്. പരിക്കേറ്റവരെ ഖർഗോണിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read- ‘താനൂരിലേത് ഞെട്ടിപ്പിക്കുന്ന സംഭവം’; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസ്സാര പരിക്കേറ്റവർക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
അപകട സമയത്ത് 50 ഓളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നതായാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bus accident, Madhya Pradesh