നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തിരുപ്പതി വെങ്കടേശ്വരന് വ്യവസായിയുടെ കാണിക്ക; ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവാള്‍

  തിരുപ്പതി വെങ്കടേശ്വരന് വ്യവസായിയുടെ കാണിക്ക; ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവാള്‍

  അഞ്ച് കിലോഗ്രാം ഭാരമുള്ള വാൾ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തതാണ്. രണ്ട് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയുമാണ് വാള്‍ നിർമിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

  തിരുമല തിരുപ്പതി

  തിരുമല തിരുപ്പതി

  • Share this:
   ഹൈദരാബാദ്: തിരുപ്പതി വെങ്കടേശ്വരന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ വാള്‍ കാണിക്കയായി സമർപ്പിച്ച് ഹൈദരാബാദിലെ വ്യവസായി. അഞ്ച് കിലോഗ്രാം ഭാരമുള്ള വാൾ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തതാണ്. രണ്ട് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയുമാണ് വാള്‍ നിർമിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ പറഞ്ഞു. സൂര്യകഠാരി ഇനത്തിൽപ്പെട്ട വാളാണ് ലഭിച്ചത്.

   Also Read- ആയിരം കിലോ മീൻ, 250 കിലോ പലഹാരം, പത്ത് ആട്; വിവാഹിതയായ മകൾക്ക് പിതാവിന്റെ സമ്മാനം!

   വ്യവസായിയും ഭാര്യയും ചേര്‍ന്ന് തിങ്കളാഴ്ച വാള്‍ ക്ഷേത്രത്തിന് കൈമാറി. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വെങ്കടധർമ റെഡ്ഡിയാണ് വാള്‍ ഏറ്റുവാങ്ങിയത്. തിരുപ്പതി വെങ്കടേശ്വര പ്രഭുവിന്റെ ഭക്തനായ ഇയാള്‍ കഴിഞ്ഞ വര്‍ഷം തന്നെ വാള്‍ സമര്‍പ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊറോണ വ്യാപനം കാരണം ആഗ്രഹം നിറവേറ്റാനായില്ല. കോയമ്പത്തൂരിലെ പ്രശസ്തനായ സ്വര്‍ണപ്പണിക്കാരാണ് വാള്‍ നിർമിച്ചത്. ആറുമാസക്കാലമെടുത്താണ് വാളിന്റെ നിർമാണം പൂർത്തിയാക്കിയത്.

   Also Read- ‘മമോനി ബസാർ’: അസമിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക മാർക്കറ്റ് തുറന്നു

   ഇതാദ്യമായല്ല ഇത്രയും വിലകൂടിയ സ്വർണ വാള്‍ ഒരാള്‍ വെങ്കിടേശ്വരന് സമര്‍പ്പിക്കുന്നത്. 2018 ല്‍ തമിഴ്നാട്ടിലെ തേനിയില്‍ നിന്നുള്ള ഒരു പ്രശസ്ത തുണി വ്യാപാരിയായ തങ്ക ദുരൈ സമാനമായ ഒരു വാള്‍ സമര്‍പ്പിച്ചിരുന്നു. ആറ് കിലോ സ്വര്‍ണം കൊണ്ട് തയ്യാറാക്കിയിയ വാളിന് ഏകദേശം 1.75 കോടി രുപയാണ് മൂല്യം.

   Also Read- അമ്മായിയമ്മയ്‌ക്ക് ‘ബോയ്ഫ്രണ്ടിനെ’ വേണം, മരുമകൾ കൊടുത്ത പരസ്യം വൈറൽ

   English Summary: A Hyderabad based businessman offered a sword that cost Rs One crore to Lord Venkateswara at the Tirumala Tirupati Balaji Temple in Andhra Pradesh. The sword weighs about 5kg, and constitutes two kg of gold and three kg of silver, the report added citing an official of the temple.The additional executive officer of Tirumala-Tirupati Devasthanom (TTD), A Venkata Dharma Reddy, received the sword known as Suryakataari, a combat weapon, the official further told PTI.
   Published by:Rajesh V
   First published:
   )}