നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി

  ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി

  റിഹാനായും റയീസും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴി. ഇതിന് പുറമെ ഇയാളുടെ മക്കളും രണ്ടാനമ്മയും തമ്മിൽ ഒത്തുപോകില്ലായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മീററ്റ്: ഭാര്യയെയും മൂന്ന് മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. യുപി മീററ്റ് സ്വദേശിയായ വ്യവസായി റയീസ് അഹമ്മദ് ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. പരീക്ഷിത്ഗഡ് മേഖലയിലെ ഇയാളുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്.

   ഡൽഹിയിൽ ഇരുമ്പ് വ്യാപാരം നടത്തിവരികയാണ് റയീസ്. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. ഭാര്യ റിഹാന മക്കളായ അഫ്വാൻ, ആയത്, ഹൈദർ എന്നിവരുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലും. റയീസിന്‍റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റിഹാന.

   Also Read-'മതവികാരം വ്രണപ്പെടുന്നു'; പാകിസ്ഥാനിൽ മഹാരാജ രഞ്ജിത് സിംഗിന്‍റെ പ്രതിമ തകര്‍ത്തു: യുവാവ് അറസ്റ്റിൽ

   പൊലീസ് പറയുന്നതനുസരിച്ച് ഇയാളുടെ ആദ്യഭാര്യ ഏഴ് വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ വിവാഹത്തിലുള്ളത് രണ്ട് ആൺമക്കളാണ്. ഭാര്യമരിച്ച് ഒരുവർഷം കഴിഞ്ഞായിരുന്നു റിഹാനയുമായുള്ള വിവാഹം. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. റിഹാനായും റയീസും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴി. ഇതിന് പുറമെ ഇയാളുടെ മക്കളും രണ്ടാനമ്മയും തമ്മിൽ ഒത്തുപോകില്ലായിരുന്നു. ഇതും റയീസിനെ അലട്ടിയിരുന്നുവെന്നാണ് റിപ്പോർട്ട്.

   സംഭവം നടക്കുന്ന ദിവസവും ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ജീവനൊടുക്കിയത്. ഇത്തരമൊരു കടുംകൈ ചെയ്തതിന് കുടുംബത്തോട് മാപ്പപേക്ഷിച്ചു കൊണ്ട് റയീസ് തയ്യാറാക്കിയ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

   Also Read-കള്ളപ്പണ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ; കൊല്ലം സ്വദേശിയെ ഇ.ഡി കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും

   'മരണങ്ങൾക്ക് സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് ഖേദപ്രകടനം നടത്തിക്കൊണ്ടുള്ള റയീസിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു തരത്തിലുള്ള ദുരൂഹതയും നിലവിൽ സംശയിക്കുന്നില്ല. എന്തായാലും അന്വേഷണം നടക്കുന്നുണ്ട്' മീററ്റ് എസ്പി അജയ് സഹാനി അറിയിച്ചു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}