കള്ളുകുടി പതിവാക്കിയാൽ കാൻസർ ഉൾപ്പെടെ പതിനഞ്ചോളം രോഗങ്ങളെ തുരത്താമെന്ന് തെലങ്കാന എക്സൈസ് മന്ത്രി വി.ശ്രീനിവാസ് ഗൗഡ്. പനയിൽ നിന്ന് പ്രകൃതിദത്തമായെടുക്കുന്ന കള്ളിന് ഔഷധമൂല്യമുണ്ട് ഇത് പതിവായി കുടിച്ചാൽ രോഗങ്ങളെ തുരത്താമെന്ന് പഠനങ്ങൾ വഴി തെളിഞ്ഞിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ജംഗാവ് ജില്ലയിലെ രഘുനാഥപള്ളി മണ്ഡലഗുഡെം ഗ്രാമത്തിൽ സ്വാതന്ത്രൃ സമര സേനാനി സർവായ് പപ്പന്നയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ വാക്കുകൾ.
'പാവപ്പെട്ടവരുടെ മദ്യം എന്നാണ് കള്ള് ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ മെഴ്സിഡസ് ബെൻസിൽ സഞ്ചരിക്കുന്ന ആളുകൾ പോലും കള്ളുകുടിക്കാൻ താത്പ്പര്യം കാണിക്കുന്നുണ്ട്. പതിനഞ്ചോളം രോഗകൾ ഭേദമാക്കാനുള്ള കഴിവ് കള്ളിനുണ്ട്. കള്ള് പതിവായി ഉപയോഗിച്ചാൽ കാൻസർ പോലും ഭേദമാക്കാം' എന്നായിരുന്നു വാക്കുകൾ. കള്ള് ചെത്ത് ഒരു തൊഴിലായി തെലങ്കാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രി പറഞ്ഞു. You may also like:ആറു കൊലപാതകം ഉൾപ്പെടെ 35 കേസിലെ പ്രതി; ബി.ജെ.പിയിൽ ചേരാനെത്തി; പൊലീസിനെ കണ്ടതോടെ മുങ്ങി [NEWS]ഏഴു വയസുകാരൻ പട്ടിണി മൂലം മരിച്ചു; മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് അമ്മ [NEWS] വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമെന്ന് മന്ത്രി ഇ.പി. ജയരാജൻ [NEWS] ഇതാദ്യമായല്ല ഇദ്ദേഹം കള്ള് ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത്. നേരത്തെ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വൈൻ ഷോപ്പുകൾ അടച്ച അവസരത്തിൽ എല്ലാ ജില്ലകളിലും മദ്യത്തിന് പകരമായി കള്ളുവിൽപ്പന നടത്താനുള്ള അനുമതി കള്ളുചെത്തുകാർക്ക് നൽകുമെന്നും ഗൗഡ് അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ നീര ഉൽപ്പന്നങ്ങളും ഇവിടെ വിപണിയിലിറക്കിയിരുന്നു. കിഡ്നി സ്റ്റോണുകളെ ഇല്ലാതാക്കാനും പ്രമേഹത്തെ നേരിടാനും മൂത്രനാളി പൂർണ്ണ ആരോഗ്യത്തോടെ നിലനിർത്താനും നീര സഹായിക്കുമെന്നായിരുന്നു ഈ ഉത്പ്പന്നങ്ങൾ പുറത്തിറക്കി കൊണ്ട് എക്സൈസ് മന്ത്രി പറഞ്ഞത്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മെഗ്രൈൻ അടക്കമുള്ളവയ്ക്കും ഇത് ഗുണകരമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. നീരയിലെ പോഷകങ്ങൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.