News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 10, 2020, 1:09 PM IST
ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: പതിനൊന്ന് സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ നിര്‍ണായകമായ മധ്യപ്രദേശിലടക്കം ബിജെപിക്കാണ് മുന്നേറ്റം. ശിവരാജ്സിങ് ചൗഹാന് ഭരണംനിലനിര്‍ത്താന്‍ എട്ടു സീറ്റുകളില്‍ വിജയം അനിവാര്യമാണ്. ഇവിടെ 19 സീറ്റിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഏഴിടങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍. രണ്ടിടത്ത് ബിഎസ്പി മുന്നേറുന്നുണ്ട്.
Also Read-
ബിഹാറിൽ വീണ്ടും എൻഡിഎ?; പ്രവചനങ്ങൾ പാളിഎട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ എല്ലായിടത്തും ബിജെപിയാണ് മുന്നില്‍. ഉത്തര്‍പ്രദേശില്‍ ഏഴിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി ആറിടങ്ങളിൽ മുന്നിലാണ്. ഒരു സീറ്റിൽ സ്വതന്ത്രൻ ലീഡ് ചെയ്യുന്നുണ്ട്.
ഓരോ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാനയിലും കോണ്‍ഗ്രസാണ് മുന്നില്‍. രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റുകളില്‍ മുന്നിലാണ്. കര്‍ണാടകയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്‍. അഞ്ചു സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരില്‍ മൂന്നിടത്ത് ബിജെപി മുന്നിലാണ്. ഒരിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നു.
നാഗാലന്‍ഡില്‍ രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ഒഡീഷയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജു ജനതാദള്‍ മുന്നേറുന്നു. തെലങ്കാനയില്‍ ഒരു സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെ ബിജെപിയാണ് മുന്നില്‍. ബിഹാറില്‍ നിയമസഭാ തെതിരഞ്ഞെടുപ്പിനൊപ്പം വാല്മീകി നഗര്‍ ലോക്സഭ മണ്ഡലത്തില്‍ ഉപതെതിരഞ്ഞെടുപ്പും നടന്നിരുന്നു. ജെഡിയുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരാദിത്യസിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഇത്രയധികം സീറ്റുകളില്‍ ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശിവരാജ്സിങ് ചൗഹാന് ഭരണംനിലനിര്‍ത്താന്‍ എട്ടു സീറ്റുകളില്‍ വിജയം അനിവാര്യമാണ്. സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയും ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കും.
ബിഹാർ തെരഞ്ഞെടുപ്പ്- ഇംഗ്ലീഷ് ലൈവ് അപ്ഡേറ്റ്സ് അറിയാം
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്- ഇംഗ്ലീഷ് ലൈവ് അപ്ഡേറ്റ്സ് അറിയാം
Published by:
Rajesh V
First published:
November 10, 2020, 1:06 PM IST