• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഈ വീഡിയോ നിങ്ങളിലെത്തുന്ന സമയത്ത് ഞാൻ സ്വർഗത്തിലായിരിക്കും'; ചാവേർ ആദിൽ അഹമ്മദിന്റെ വീഡിയോ പുറത്ത്

'ഈ വീഡിയോ നിങ്ങളിലെത്തുന്ന സമയത്ത് ഞാൻ സ്വർഗത്തിലായിരിക്കും'; ചാവേർ ആദിൽ അഹമ്മദിന്റെ വീഡിയോ പുറത്ത്

ആക്രമണം നടത്തുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ഇയാൾ വീഡിയോ പുറത്ത് വിട്ടത്

  • News18
  • Last Updated :
  • Share this:
    ശ്രീനഗർ: പുല്‍വാമയില്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയ ചാവേറിന്റെ വീഡിയോയും അവസാന സന്ദേശവും പുറത്ത്. ആദില്‍ അഹമ്മദ് എന്ന ഭീകരവാദിയാണ് കാര്‍ ബോംബ് സ്‌ഫോടനം നടത്തിയത്. ആക്രമണം നടത്തുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ഇയാൾ വീഡിയോ പുറത്തുവിട്ടത്. ആദില്‍ അഹമ്മദ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ ഒരുവര്‍ഷം മുമ്പാണ് ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയില്‍ ചേരുന്നത്. ദക്ഷിണ കശ്മീരിലെ കാകാപൊര സ്വദേശിയാണ് ആദിൽ എന്ന വഖാസ്. ജെയ്ഷെ പതാകയ്ക്ക് മുന്നിലിരുന്നാണ് ആദിൽ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കൈകളിൽ റൈഫിളുകളുമുണ്ട്. 'ഈ വീഡിയോ നിങ്ങളിലെത്തുമ്പോൾ ഞാൻ സ്വർഗത്തിലായിരിക്കും. കശ്മീരിലെ ജനങ്ങൾക്കുള്ള എന്റെ അവസാന സന്ദേശമാണിത്'- ചാവേർ പറയുന്നു.

    മുൻകാലങ്ങളിൽ ജെയ്ഷെ മുഹമ്മദ് ഇന്ത്യക്കെതിരെ നടത്തിയ അക്രമങ്ങളെ പറ്റിയും വീഡിയോയിൽ പറയുന്നുണ്ട്. ICA18 വിമാനം തട്ടിക്കൊണ്ടുപോകൽ‌, 2001ലെ പാർലമെന്റ് ആക്രമണം, നഗ്രോത, ഉറി, പത്താൻക്കോട്ട് ആക്രമണങ്ങൾ എന്നിവയും ചാവേർ പരാമർശിക്കുന്നു. വടക്കൻ കശ്മീരിലുള്ളവരോട് ഇയാൾ പറയുന്നത് ഇങ്ങനെ- 'ദക്ഷിണ കശ്മീരിലെ ജനങ്ങൾ ഇന്ത്യക്കെതിരായി പോരാടുന്നു. വടക്കൻ കശ്മീരിലും മധ്യകശ്മീരിലും ഉള്ളവരും ആ പോരാട്ടത്തിൽ പങ്കാളിയാകേണ്ട സമയമാണിത്'.

    'ഞങ്ങളിൽ‌പ്പെട്ട ഏതാനുംപേരെ കൊന്നതുകൊണ്ട് ഞങ്ങളെ ക്ഷീണിപ്പിക്കാൻ കഴിയില്ല'- വീഡിയോയിൽ ചാവേർ പറയുന്നു. കശ്മീരിൽ അടുത്തിടെ സൈനികർക്ക് നേരെയുണ്ടായ അക്രമണങ്ങളെ കുറിച്ചും വീഡിയോയിൽ പറയുന്നു. 2016 മാർച്ച് 19 മുതൽ സുഹൃത്തുക്കളായ തൗസീഫ്, വസീം എന്നിവർക്കൊപ്പം ആദിലിനെ കാണാതായതായി പൊലീസ് പറയുന്നു. ഇതിൽ തൗസീഫിന്റെ ഭീകരവാദിയായ മുതിർന്ന സഹോദരൻ മൻസൂർ അഹമ്മദ് 2016ൽ കൊല്ലപ്പെട്ടിരുന്നു. സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നിർമാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ആദിൽ. സമീപത്തുള്ള പള്ളിയിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിവന്നതും ഇയാളാണ്. രണ്ട് സഹോദരങ്ങളുമുണ്ട്.

    First published: