രാജ്യത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 64 സീറ്റുകളിലേക്ക്; കേരളത്തിൽ അഞ്ചു മണ്ഡലങ്ങളിൽ

ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കർണാടകയിലാണ്.

news18
Updated: September 21, 2019, 1:36 PM IST
രാജ്യത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 64 സീറ്റുകളിലേക്ക്; കേരളത്തിൽ അഞ്ചു മണ്ഡലങ്ങളിൽ
സുനിൽ അറോറ
  • News18
  • Last Updated: September 21, 2019, 1:36 PM IST
  • Share this:
ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനൊപ്പം രാജ്യത്തെ 64 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ അഞ്ചു മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കർണാടകയിലാണ്. കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതനി, കാഗ് വാഡ്, ഗോകക്, യെല്ലാപുർ, ഹിരേകേരുർ, റാണിബെന്നുർ, വിജയനഗര, ചിക്കബല്ലപുർ, കെ.ആർ പുര, യശ്വന്ത് പുര, മഹാലക്ഷ്മി ലേ ഔട്ട്, ശിവാജിനഗർ, ഹൊസകോടെ, കൃഷ്ണ രാജ്പെട്, ഹുൻസുർ എന്നീ മണ്ഡലങ്ങളിലേക്കാണ് കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തർപ്രദേശിൽ 11 മണ്ഡലങ്ങളിലേക്കും അസമിൽ നാലു മണ്ഡലങ്ങളിലേക്കും ബിഹാറിൽ അഞ്ചു മണ്ഡലങ്ങളിലേക്കും ഛത്തിസ്ഗഡ്, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, മേഘാലയ, ഒഡിഷ, പുതുച്ചേരി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലേക്കും തമിഴ്നാട്, രാജസ്ഥാൻ. ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രണ്ട് മണ്ഡലങ്ങളിലേക്കും സിക്കിമിൽ മൂന്നു മണ്ഡലങ്ങളിലേക്കും പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നാലു മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളും മണ്ഡലങ്ങളും

1. അരുണാചൽ പ്രദേശ്- ഘോൻസ വെസ്റ്റ് (എസ് റ്റി), 2. അസം - റത്തബറി (എസ് സി), ജാനിയ, രംഗപര, സോനാരി 3. ബിഹാർ - കൃഷ്ണഗഞ്ച്, സിംരി ഭക്ത്യാർപുർ, ദറൗണ്ട, നത്നാഘർ, ബേൽഹർ 4. ഛത്തിസ്ഗഡ് - ചിത്രകോട് 5. ഗുജറാത്ത് - തറഡ്, ഖെറാലു, അംരൈവതി, ലുണവാഡ 5. ഹിമാചൽ പ്രദേശ് - ധരംശാല, പച്ചഡ് (എസ് സി), 6. മധ്യപ്രദേശ് - ഝാബുവ 7. മേഘാലയ - ഷെല്ല 8. ഒഡിഷ - ബിജെപുർ 9. പുതുച്ചേരി - കാമരാജ് നഗർ, പഞ്ചാബ് - ഫാഘ് വര, മുകേരിയൻ, ധക, ജലാലബാദ് 10. രാജസ്ഥാൻ - മണ്ഡവ, കിൻവ്സ്വാർ 11. സിക്കിം - പൊക്ലോക് കാംരംഗ്, മാർതം - റുംടെക്, ഗാംഗ്ടോക് 12. തമിഴ് നാട് - വിക്രവന്ദി, നംഗുനേറി 13. തെലങ്കാന - ഹുസുർനഗർ 14. ഉത്തർപ്രദേശ് - ഗാംഗോഹ്, റാംപുർ, ഇഗ് ലാസ്, ലക്നൗ, ഗോവിന്ദ് നഗർ, മണിക് പുർ, പ്രതാപ് ഗഡ്, സയിദ് പുർ, ജലൽപുർ, ബാൽഹ, ഘോസി.
First published: September 21, 2019, 1:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading