• HOME
 • »
 • NEWS
 • »
 • india
 • »
 • ഇന്ത്യയുടെ അടുത്ത യുവപ്രതിഭകളെ കണ്ടെത്താൻ  News18 Network അവതരിപ്പിക്കുന്ന BYJU’S യംഗ് ജീനിയസ് സീസൺ 2

ഇന്ത്യയുടെ അടുത്ത യുവപ്രതിഭകളെ കണ്ടെത്താൻ  News18 Network അവതരിപ്പിക്കുന്ന BYJU’S യംഗ് ജീനിയസ് സീസൺ 2

ഭാവിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ശേഷിയുള്ള യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ഒരു  ദൗത്യമാണിത്. പ്രശസ്ത വ്യക്തികളും News18 എഡിറ്റർമാരും ചേർന്ന് തെരഞ്ഞെടുത്ത യുവ പ്രതിഭകൾ ചാനലിൽ അവരുടെ കഴിവുകൾ കാഴ്ച വെച്ചത് സീസൺ 1-ൽ നമ്മൾ കണ്ടതാണ്. 

BYJU’S യംഗ് ജീനിയസ് സീസൺ 2

BYJU’S യംഗ് ജീനിയസ് സീസൺ 2

 • Share this:
  നമ്മൾ മറ്റുള്ളവരേക്കാൾ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ മികച്ചതായിരുന്നെങ്കിൽ എന്ന് ഒരു നിമിഷമെങ്കിലും അഗാധമായി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കില്ല. നിത്യജീവിത്തിലെ ചില കാര്യങ്ങളിൽ ഒരു പ്രതിഭയായിരിക്കാൻ എളുപ്പമാണ്. പക്ഷേ നമ്മൾ പലപ്പോഴും മറന്നു പോകുന്ന ഒരു വസ്തുതയുണ്ട്, പ്രതിഭകളായി ആരും തന്നെ ജനിക്കുന്നില്ല, അവരെ ആ രീതിയിൽ വാർത്തെടുക്കുന്നതാണ്. നമ്മുടെ പ്രിയപ്പെട്ട താരങ്ങളുടെ പ്രകടനങ്ങൾ ടിവിയിൽ കാണുമ്പോൾ, നമ്മൾ കാണാത്ത മറ്റൊരു വശവും കൂടിയതിലുണ്ട്. അവരെ അത്തരത്തിലൊരു പ്രതിഭാശാലിയാക്കിയത് തീവ്രമായ അഭിനിവേശം, സമാനതകളില്ലാത്ത പ്രതിരോധം, ഇടവേളകളില്ലാതെ പരിശ്രമിച്ച എണ്ണമറ്റ മണിക്കൂറുകൾ എന്നിവയൊക്കെയാണ്.

  യഥാർത്ഥത്തിൽ ആരാണ് ഒരു യുവപ്രതിഭ? ബുദ്ധിശക്തിയുള്ള, എല്ലാ സാഹചര്യങ്ങളിലും പ്രചോദിതരായ, അങ്ങേയറ്റം ജിജ്ഞാസയുള്ള, ഉയർന്ന ഭാവനയും ആവിഷ്കാരവൈഭവവും, പിന്നെ നിശ്ചയമായും അപകടസാധ്യതകളെ ഭയപ്പെടാത്തവരുമായിരിക്കും അവർ. 

  ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ നമ്മൾ കണ്ടതാണ്, ദുഷ്കരമായ പശ്ചാത്തലങ്ങളിൽ നിന്ന് വന്ന സമർത്ഥരായ ഇന്ത്യക്കാർ ഒരു അന്താരാഷ്ട്ര വേദിയിൽ ആത്ഭുതകരമായ പ്രകടനങ്ങൾ കാഴ്ചവെച്ചത്. ജാവലിൻ എറിഞ്ഞ് പുരുഷ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി നമ്മളെ വിസ്മയിപ്പിച്ച നീരജ് ചോപ്രയുടെ ഒളിമ്പിക്സസ് മെഡലെന്ന ആഗ്രഹം മൊട്ടിട്ടത് ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ വെച്ചാണ്. അതിദുഷ്കരമായ ജീവിത സാഹചര്യങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വളരെ പരിമിതമായ സൗകര്യങ്ങൾ എന്നീ വെല്ലുവിളികളൊക്കെ തരണം ചെയ്താണ്, ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മഹനീയ കായികതാരങ്ങളിലൊരാളായി നീരജ് ചോപ്ര മാറിയത്. 

  വിവിധ മേഖലകളിൽ അനുഗ്രഹീത കഴിവുകളുള്ള യുവപ്രതിഭകളെ കണ്ടെത്തി, വളരെ ചെറുപ്പത്തിൽ തന്നെ പരിശീലനം നൽകി ഒരു പൊതുവേദിയിൽ അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം നൽകിയാൽ, തീർച്ചയായും ഈ ലോകത്തിനു തന്നെ അതു വളരെയധികം പ്രയോജനപ്പെടും.

  ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ്‌വർക്ക് ആയ നെറ്റ്‌വർക്ക് 18, BYJU’S യംഗ് ജീനിയസിലൂടെ ചെയ്യാനുദ്ദേശിക്കുന്നതും ഇതു തന്നെയാണ്.

  ഭാവിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ശേഷിയുള്ള യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ഒരു  ദൗത്യമാണിത്. പ്രശസ്ത വ്യക്തികളും News18 എഡിറ്റർമാരും ചേർന്ന് തെരഞ്ഞെടുത്ത യുവ പ്രതിഭകൾ ചാനലിൽ അവരുടെ കഴിവുകൾ കാഴ്ച വെച്ചത് സീസൺ 1-ൽ നമ്മൾ കണ്ടതാണ്. 

  മിനിറ്റിൽ 190 ബീറ്റുകളുടെ വേഗതയിൽ കണ്ണടച്ച് പിയാനോ വായിക്കുന്ന ലിഡിയൻ നാദസ്വരം (15), അത്ഭുതകരമായ ഐക്യുകൊണ്ട് 'ഗൂഗിൾ ഗേൾ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന മേഘാലി മലബിക്ക (14) എന്നിവരെപ്പോലെയുള്ള നിരവധി പ്രതിഭാശാലികളായ കുട്ടികളാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. മെൻസ സൊസൈറ്റിയിലെ അംഗവും, നിരവധി ആപ്പുകളുടെ ഡെവലപ്പറും, ഒരു പുസ്തകത്തിൻ്റെ രചയിതാവുമായ, ഋഷി ശിവ് പിയുടെ (6) ഐക്യു 180 ആണ്! 6 അക്കങ്ങളുള്ള സ്ക്വയർ റൂട്ട് സോൾവ് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ലോക റെക്കോർഡിന് ശ്രമിക്കുന്ന അവന്തികാ കാംബ്ലി (10),  'ബാറുകൾക്ക് കീഴിലൂടെ ഏറ്റവും ദൂരമേറിയ  ലിംബോ സ്കേറ്റിംഗ്' എന്ന ഗിന്നസ് റെക്കോർഡ് ഉടമയായ തിലുക്ക് കീസം (13). സ്കൂളുകളിലും കാമ്പസുകളിലും ബുള്ളിയിംഗ് കുറയ്ക്കുന്നതിനായി ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആൻ്റി-ബുള്ളിയിംഗ് സ്ക്വാഡ് (എബിഎസ്) എന്ന വെബ് പ്ലാറ്റ്‌ഫോം നിർമ്മിച്ച് ഒരു സാമൂഹിക സംരംഭകയായ അനൗഷ്ക ജോളി (12) ആണ് മറ്റൊരു പ്രതിഭ. 

  അസാധാരണ കഴിവുള്ള ഇവർ ഇന്ത്യയിലെ മറ്റു കുട്ടികൾക്ക് പ്രചോദനമായി. സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ലഭിച്ച 98.4% മികച്ച പ്രതികരണങ്ങളും പുതിയ ഏപ്പിസോഡുകൾക്കായി രാജ്യമെമ്പാടുനിന്നും നിന്തരമായ ആവശ്യങ്ങളും ലഭിയ്ക്കുകയുണ്ടായി. ആദ്യ സീസണിൻ്റെ മികച്ച വിജയത്തിന് ശേഷം, യുവ പ്രതിഭകളുടെ വിപുലമായ ഒരു നിര തന്നെ ഒരുക്കിയിട്ടാണ്  യംഗ് ജീനിയസിൻ്റെ രണ്ടാം പതിപ്പ്  News18 Network അവതരിപ്പിക്കുന്നത്. പരിപാടിയെ കുറിച്ച് അറിയേണ്ടതെല്ലാം താഴെ കൊടുക്കുന്നു.

  സീനിയർ Network 18 എഡിറ്ററും അവതാരകനുമായ ആനന്ദ് നരസിംഹൻ ആതിഥേയനാകുന്ന ഈ പരിപാടി 2022 ജനുവരിയിൽ ആരംഭിക്കുന്നതാണ്. കല, അക്കാദമിക്കുകൾ, ടെക്നോളജി, സ്പോർട്ട്സ് എന്നിങ്ങനെ നിരവധി മേഖലകളിൽ നിന്നുള്ള 6 മുതൽ 15 വയസ്സുവരെയുള്ള 20 യുവ പ്രതിഭകളെ  11 എപ്പിസോഡുകളിലായി ആദരിക്കുന്നു. ഓരോ ഏപ്പിസോഡിലും പ്രതിഭാശാലികൾ ഇന്ത്യയിലെ ഏറ്റവുമധികം ജനപ്രീതി നേടിയ വ്യക്തിത്ത്വങ്ങളുമായി ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നു, കുട്ടികളുടെ ശ്രദ്ധേയമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് കൂടാതെ, യശസ്സിലേയ്ക്കുള്ള അവരുടെ സ്വന്തം പാത എങ്ങനെ വെട്ടി തെളിച്ചുവെന്നും സെലിബ്രിറ്റികൾ പങ്കുവെയ്ക്കുന്നു.   

  ഇത് നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുവെങ്കിൽ, https://www.news18.com/younggenius/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. ആദ്യത്തെ ഫോം സമർപ്പിച്ചതിനുശേഷം, കുട്ടിയുടെ മൾട്ടി-സ്റ്റേജ് മൂല്യനിർണ്ണയത്തിനായി മറ്റൊരു വിശദമായ ഫോമും പൂരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ BYJU’s ആപ്പ് ഡൗൺലോഡ് ചെയ്ത് BYJU’s യംഗ് ജീനിയസ് വിഭാഗത്തിലൂടെ റജിസ്റ്റർ ചെയ്യാവുന്നതാണ്.

  നിങ്ങളുടെ കുട്ടിയുടെ കഴിവ് തിരിച്ചറിയാനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ, അവരുടെ പാഷൻ പിന്തുടരാനും ബുദ്ധിശക്തി തെളിയിക്കാനായി മത്സരിക്കാനും അവരെ അനുവദിക്കുന്നതാണ് ഏറ്റവും നല്ല വഴി. അതുല്ല്യമായ ഈ പ്ലാറ്റ്‌ഫോമിലൂടെ യുവപ്രതിഭകൾക്ക് അവരുടെ കഴിവുകൾ തിരിച്ചറിയാനും ഭാവി തലമുറയെ വലിയ സ്വപ്നങ്ങൾ കാണാനും അവർ  തിരഞ്ഞെടുത്ത മേഖലകളിൽ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കാനും സാധിക്കും. 

  നമ്മളോരോരുത്തരിലും ഒരു പ്രതിഭ ഉറങ്ങിക്കിടക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള യുവ പ്രതിഭാശാലികളെ ഉണർത്തുന്നതിനായി News 18 Network യംഗ് ജീനിയസിലൂടെ ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ്.
  Published by:Rajesh V
  First published: