നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Bypoll Results 2021: ബംഗാളിലെ 4 സീറ്റുകളിലും തൃണമൂലിന് വൻലീഡ്; അസമിൽ ബിജെപിക്ക് മുന്നേറ്റം; രാജസ്ഥാനിൽ കോൺഗ്രസ്

    Bypoll Results 2021: ബംഗാളിലെ 4 സീറ്റുകളിലും തൃണമൂലിന് വൻലീഡ്; അസമിൽ ബിജെപിക്ക് മുന്നേറ്റം; രാജസ്ഥാനിൽ കോൺഗ്രസ്

    ദാദ്ര ആൻഡ് നാഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ഡ്വ എന്നീ മണ്ഡലങ്ങളിലാണ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടന്നത്. ദാദ്ര ആൻഡ് നാഗർ ഹവേലിയിൽ ശിവസേനയും മാണ്ഡിയിൽ കോൺഗ്രസും ഖാണ്ഡ്വയിൽ ബിജെപിയുമാണ് മുന്നിൽ.

    bypoll 2021

    bypoll 2021

    • Share this:
      ന്യൂഡൽഹി: മൂന്ന് ലോക്സഭ (LokSabha) സീറ്റിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭ സീറ്റിലേക്കും (Assembly Seats) നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ (Bypoll) വോട്ടെണ്ണൽ പുരോഗമിക്കുന്നു. പശ്ചിമ ബംഗാളിൽ (West Bengal) തെരഞ്ഞെടുപ്പ് നടന്ന നാല് നിയമസഭ മണ്ഡലത്തിലും തൃണമൂൽ കോൺഗ്രസ് (Trinamool Congress) വിജയമുറപ്പിച്ചു. ഇതിൽ രണ്ടെണ്ണം നേരത്തെ ബി ജെ പി (BJP) ജയിച്ചവയാണ്. നാലിടത്തും വമ്പൻ ഭൂരിപക്ഷത്തിനാണ് ടിഎംസി (TMC) ലീഡ് ചെയ്യുന്നത്.

      ദാദ്ര ആൻഡ് നാഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ഡ്വ എന്നീ മണ്ഡലങ്ങളിലാണ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടന്നത്. ദാദ്ര ആൻഡ് നാഗർ ഹവേലിയിൽ ശിവസേനയും മാണ്ഡിയിൽ കോൺഗ്രസും ഖാണ്ഡ്വയിൽ ബിജെപിയുമാണ് മുന്നിൽ.



      അസമിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ സീറ്റിൽ എല്ലായിടത്തും ബിജെപിയും സഖ്യകക്ഷികളുമാണ് മുന്നിൽ. മൂന്നിടത്ത് ബിജെപിയും രണ്ടിടത്ത് യുപിപിഎല്ലുമാണ് മുന്നിൽ. നേരത്തെ കോൺഗ്രസ് വിജയിച്ച രണ്ട് സീറ്റിൽ ബിജെപിയാണ് മുന്നിൽ. ഹിമാചൽ പ്രദേശിൽ രണ്ട് സീറ്റിൽ കോൺഗ്രസും ഒരിടത്ത് ബി.ജെപിയും മുന്നിലാണ്. രാജസ്ഥാനിലെ രണ്ട് സീറ്റിലും കോൺഗ്രസാണ് മുന്നിൽ. ഇതിലൊരു സീറ്റ് നേരത്തെ ബിജെപി ജയിച്ചതാണ്.

      ബിഹാറിലെ രണ്ട് സീറ്റിലും ആർജെഡി സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു.



      English Summary: Counting of votes is underway in three Lok Sabha and 29 assembly constituencies, spread across 13 states and the Union Territory of Dadra and Nagar Haveli. The ruling Trinamool Congress on Tuesday led by a huge margin in all the four assembly constituencies in West Bengal. The ruling BJP and its allies are leading in all the five assembly constituencies in Assam, while the saffron party is leading in the Khandwa Lok Sabha constituency and three other Assembly constituencies in Madhya Pradesh.
      Published by:Rajesh V
      First published:
      )}