• HOME
  • »
  • NEWS
  • »
  • india
  • »
  • കേന്ദ്ര സാഹിത്യ അക്കാദമി; സി രാധാക്യഷ്ണൻ തോറ്റത് ഒറ്റ വോട്ടിന്; അധ്യക്ഷസ്ഥാനത്ത് സംഘപരിവാർ പാനലിന് തിരിച്ചടി

കേന്ദ്ര സാഹിത്യ അക്കാദമി; സി രാധാക്യഷ്ണൻ തോറ്റത് ഒറ്റ വോട്ടിന്; അധ്യക്ഷസ്ഥാനത്ത് സംഘപരിവാർ പാനലിന് തിരിച്ചടി

കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായി പ്രൊഫസർ കുമുദ് ശർമയെ തിരഞ്ഞെടുത്തു

  • Share this:

    കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ മലയാളി സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‌ തോല്‍വി. ഔദ്യോഗിക പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച അദ്ദേഹം സംഘപരിവാര്‍ പാനലംഗവും ഡല്‍ഹി സര്‍വകലാശാല അധ്യാപികയുമായ കുമുദ് ശര്‍മയോട് ഒരു വോട്ടിനു പരാജയപ്പെട്ടു. അക്കദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. അക്കാദമി പ്രസിഡന്‍റായി മാധവ് കൗശികിനെ തിരഞ്ഞെടുത്തു. കെ.പി രാമനുണ്ണിയാണ് മലയാളത്തിന്‍റെ കണ്‍വീനര്‍. അക്കാദമിയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്‍റാണ് കുമുദ് ശര്‍മ.

    Also read- ‘പേടിച്ച് കട്ടിലിനടിയിൽ ഒളിച്ചിരിക്കും’; അച്ഛനിൽ നിന്നും നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ

    ഹിന്ദി മേഖലയിൽ നിന്നുള്ള വോട്ടർമാരുടെ എണ്ണം കൂടിയതാണ് തോൽവിക്ക് കാരണമായതെന്ന് സി രാധാക്യഷ്ണൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ആരോപിക്കുന്നില്ല. ജീവിതത്തിൽ ആദ്യമായി മത്സരിച്ച് ഒരു വോട്ടിന് തോറ്റു. മത്സരം വീറുറ്റതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച സി രാധാക്യഷ്ണന് 49 വോട്ടുകളണ് ലഭിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജനറല്‍ കൗണ്‍സിലിലെ 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശം. 2008ൽ എംടി വാസുദേവൻ നായർ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും 5 വോട്ടിന് പരാജയപ്പെട്ടിരുന്നു.

    Also read- ലാലു പ്രസാദും കുടുംബവും അനധികൃതമായി നേടിയത് 600 കോടിയുടെ വരുമാനമെന്ന് ഇഡി

    കടുത്ത മത്സരമാണ്‌ ശനിയാഴ്ച അക്കാദമി തിരഞ്ഞെടുപ്പിൽ നടന്നത്‌. മാധവ്‌ കൗശികിന്റെ നേതൃത്വത്തിലുള്ള ഔദ്യോ ഗിക പാനലും പ്രൊഫ. മല്ലേപുരം ജി. വെങ്കിടേഷ്‌ നയിച്ച ബി.ജെ.പി. അനുകൂല പാനലും തമ്മിലായിരുന്നു മത്സരം. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, ഭാഷാ കണ്‍വീനര്‍മാര്‍ പദവികളിലേക്കാണ്‌ തിരഞ്ഞെടുപ്പ് നടന്നത്‌. പ്രസിഡന്റ്‌ പദവിയിലേക്ക്‌ ത്രികോണ മത്സരമായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മാധവ്‌ കശികിന്‌ 60 വോട്ട്‌ ലഭിച്ചു. ബി.ജെ.പി. പാനലില്‍ മത്സരിച്ച മല്ലേപുരം ജി. വെങ്കടേഷിന്‌ 35 വോട്ടുമാത്രമേ ലഭിചുള്ളു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ മറാഠി എഴുത്തുകാരന്‍ രംഗനാഥ്‌ പഠാരേയ്ക്ക്‌ മുന്നുവോട്ടും. വിജയലക്ഷ്മി, മഹാദേവന്‍  തമ്പി എന്നിവരാണ്‌ കേരളത്തില്‍നിന്ന്‌ ജനറല്‍ കൗൺസിലിലുള്ള മറ്റുള്ളവര്‍. അഞ്ചുവര്‍ഷമാണ്‌ കൗണ്‍സിലിന്റെ കാലാവധി.

    Published by:Vishnupriya S
    First published: