യുപിയിൽ CAA വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത കവിയ്ക്ക് നോട്ടീസ്; ഒരു കോടി രൂപ അടയ്ക്കണം
ഫെബ്രുവരി ഏഴിന് സമരത്തിൽ പങ്കാളിയാകാൻ എത്തുന്നതിന് തലേദിവസമാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇമ്രാൻ പ്രതാപ് ഗാർഹി
- News18 Malayalam
- Last Updated: February 16, 2020, 2:55 PM IST
മൊറാദാബാദ് : പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത കവി ഇമ്രാൻ പ്രതാപ് ഗാർഹി ഒരു കോടി രൂപ നൽകണമെന്ന് ജില്ലാ ഭരണകൂടം. പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിനെ വിന്യസിച്ചതിനാണ് കവിയും രാഷ്ട്രീയ പ്രവർത്തകനുമായ ഇമ്രാൻ പ്രതാപ് ഗാർഹി 1.04 കോടി രൂപ നൽകണമെന്ന് മൊറാദാബാദ് അഡീഷണൽ സിറ്റി മജിസ്ട്രേറ്റ് രാജേഷ് കുമാർ നൽകിയ നോട്ടീസിൽ പറയുന്നു. മൊറാദാബാദ് നഗരത്തിൽ ജനുവരി 29 മുതൽ സി എ എ വിരുദ്ധപ്രതിഷേധം നടക്കുകയാണ്. അവിടെ പൊലീസിനെ വിന്യസിച്ചതിന് ദിവസം 13.42 ലക്ഷം രൂപ ചെലവാകുമെന്നും അതിനാൽ പ്രതാപ് ഗാർഹിയിൽ നിന്നും 1.04 കോടി രൂപ ഈടാക്കണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
ഫെബ്രുവരി ഏഴിന് സമരത്തിൽ പങ്കാളിയാകാൻ പ്രതാപ്ഗാർഹി എത്തുന്നതിന് തലേദിവസമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. സമരത്തിൽ പങ്കെടുക്കാൻ എത്തുന്നതിന് ഒരു ദിവസം മൂമ്പ് തന്നെ സിആർപിസിയിലെ സെക്ഷൻ 111 പ്രകാരം നോട്ടീസ് നൽകിയിരുന്നു. ഇവിടെ സമാധാനം കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുവരുത്തുന്ന ബോണ്ട് ഒപ്പിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 12 ന് ഹാജരാകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതാപ് ഗാർഹി വന്നില്ലെന്നും മജിസ്ട്രേറ്റ് പറയുന്നു. Also Read- 'ഞാൻ എല്ലാവരുടെയും മുഖ്യമന്ത്രിയാകും'; കേജ്രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
സമാധാനം കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുനൽകുന്നതിനായി പ്രതാപ് ഗാർഹി പത്ത് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും ഇതേ തുക നൽകുന്ന രണ്ട് ജാമ്യക്കാരെയും ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അവിടെ പൊലീസിനെ വിന്യസിച്ചതിന് 1.04 കോടി രൂപ ചെലവായിട്ടുണ്ടെന്നും ആ തുക പ്രതാപ്ഗാർഹിയിൽ നിന്നും ഈടാക്കുമെന്നും രാജേഷ് കുമാർ പറഞ്ഞതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിയോജിക്കുന്നവരെ വേട്ടയാടുകയാണെന്ന് പ്രതാപ് ഗാർഹി പറഞ്ഞു. പ്രതിഷേധക്കാരുടെ വാ മൂടിക്കെട്ടാനും സ്വാതന്ത്ര്യം നിഷേധിക്കാനുമുള്ള ശ്രമമാണ്. ആളുകൾ ഉദ്യോഗസ്ഥർക്കെതിരെ സംസാരിക്കുന്നത് യുപി സർക്കാർ ഇഷ്ടപ്പെടു്നില്ല.. ഫെബ്രുവരി 7 ന് മുമ്പ് ഞാൻ മൊറാദാബാദ് സന്ദർശിച്ചിരുന്നില്ല.അവിടെ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ, നോട്ടീസ് മൂൻകരുതൽ സ്വഭാവത്തിലുള്ളതാണെന്ന് പൊലീസ് അവകാശപ്പെട്ടു.
ഫെബ്രുവരി ഏഴിന് സമരത്തിൽ പങ്കാളിയാകാൻ പ്രതാപ്ഗാർഹി എത്തുന്നതിന് തലേദിവസമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. സമരത്തിൽ പങ്കെടുക്കാൻ എത്തുന്നതിന് ഒരു ദിവസം മൂമ്പ് തന്നെ സിആർപിസിയിലെ സെക്ഷൻ 111 പ്രകാരം നോട്ടീസ് നൽകിയിരുന്നു. ഇവിടെ സമാധാനം കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുവരുത്തുന്ന ബോണ്ട് ഒപ്പിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 12 ന് ഹാജരാകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതാപ് ഗാർഹി വന്നില്ലെന്നും മജിസ്ട്രേറ്റ് പറയുന്നു.