• HOME
  • »
  • NEWS
  • »
  • india
  • »
  • സംഘർഷമൊഴിയാതെ തലസ്ഥാനം; നോർത്ത് ഈസ്റ്റ് ഡൽഹിയിൽ സ്കൂളുകൾക്ക് ഇന്ന് അവധി

സംഘർഷമൊഴിയാതെ തലസ്ഥാനം; നോർത്ത് ഈസ്റ്റ് ഡൽഹിയിൽ സ്കൂളുകൾക്ക് ഇന്ന് അവധി

വടക്ക് കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിൽ മരണം നാലായി.

സംഘർഷമൊഴിയാതെ തലസ്ഥാനം

സംഘർഷമൊഴിയാതെ തലസ്ഥാനം

  • Share this:
    ന്യൂഡ‍ൽഹി: സംഘർഷം തുടരുന്ന സാഹചര്യത്തിൽ വടക്ക് കിഴക്കൻ ഡൽഹിയിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഇന്ന് അവധി. ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായും ഡ‍ൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ ഇക്കാര്യം സ്ഥിരീകരിച്ചു. മെട്രോ സ്റ്റേഷനുകളും അടച്ചു.



    അതേസമയം, വടക്ക് കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിൽ മരണം നാലായി. പൗരത്വഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരനും മൂന്ന് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. ജാഫ്രാബാദ് അടങ്ങുന്ന വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷം തുടരുകയാണ്.

    പൊലീസ് സാന്നിധ്യത്തിൽ ഒരാൾ വെടിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘർഷം കനത്തുനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ് വടക്കു കിഴക്കൻ ഡൽഹി.

    പത്തിടത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡൽഹിയിലെത്തുന്ന സാഹചര്യം കുടി കണക്കിലെടുത്തു സുരക്ഷാ സംവിധാനങ്ങൾ വലിയ ജാഗ്രതയിലാണ്.
    Published by:Naseeba TC
    First published: