നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ടാക്സി യാത്രയ്ക്കിടെ ഡ്രൈവറുടെ സ്വയംഭോഗം; പരാതിയുമായി മാധ്യമപ്രവർത്തക

    ടാക്സി യാത്രയ്ക്കിടെ ഡ്രൈവറുടെ സ്വയംഭോഗം; പരാതിയുമായി മാധ്യമപ്രവർത്തക

    ഒല ക്യാബ് വിളിച്ച മാധ്യമപ്രവർത്തകയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ബെംഗളൂരുവിൽ യാത്രയ്ക്കിടെ ഒല ക്യാബ് (Ola cab) ഡ്രൈവർ ഒരു യാത്രക്കാരിയുടെ മുന്നിൽ സ്വയംഭോഗം (masturbation) ചെയ്തു എന്ന് പരാതി. മാധ്യമപ്രവർത്തകയായ (journalist) യുവതി സോഷ്യൽ മീഡിയയിൽ (social media) ഇക്കാര്യം ഉന്നയിച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.

      ജോലി കഴിഞ്ഞ് ഒല കാബിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. താൻ അത് ശ്രദ്ധിച്ചില്ല എന്ന് കരുതി ഡ്രൈവർ തന്റെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്തുവെന്ന് അവർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

      ക്യാബ് ഡ്രൈവർ 'താൻ ധരിച്ചിരുന്ന ധോത്തി മൂടുകയും കുഴപ്പമൊന്നുമില്ലെന്ന് നടിക്കുകയും ചെയ്തു' എന്ന് യുവതി പറയുന്നു.

      എങ്ങനെയോ ധൈര്യം സംഭരിച്ച് അലറി വിളിച്ച് ഡ്രൈവറെ ക്യാബ് നിർത്താൻ പ്രേരിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഞാൻ ഒരു ഇരുണ്ട തെരുവിന്റെ നടുവിലായിരുന്നു, കഷ്ടിച്ച് മിന്നുന്ന തെരുവ് വിളക്കുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവർ വണ്ടി നിർത്തി. യുവതി ഇറങ്ങിയ ശേഷം അയാൾ വണ്ടിയോടിച്ചു പോയി.

      ഈ സാഹചര്യത്തിൽ തനിക്ക് എമർജൻസി കോൺടാക്റ്റ് നമ്പർ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും വീട്ടിലെത്താൻ മറ്റൊരു സവാരി ബുക്ക് ചെയ്തെന്നും യുവതി വിശദമാക്കി.

      സംഭവം പുറത്തറിഞ്ഞയുടൻ, ക്യാബ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തതായി ഒല ബാംഗ്ലൂർ കാബുകൾ അവർക്ക് ഉറപ്പുനൽകി, പരാതി എടുത്തിട്ടുമുണ്ട്. കേസ് പരിഹരിച്ചതായി അവർ മാധ്യമപ്രവർത്തകയ്ക്ക് ഇമെയിൽ അയച്ചു.

      സംഭവം ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു സിറ്റി പോലീസ് മാധ്യമപ്രവർത്തകയോട് മാപ്പ് പറയുകയും പരാതി നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു.

      പ്രതിയെ പിടികൂടാൻ ഒരു സംഘം നേരത്തെ തന്നെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മാത്രവുമല്ല, ഒല ക്യാബുകളുമായും പ്രശ്നം ചർച്ച ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് പറഞ്ഞു.

      Summary: An Ola cab driver was complained of masturbating before a female journalist while taking the ride. The incident occurred in Bengaluru and the matter came to light after the journalist posted a tweet related to this.
      Published by:user_57
      First published:
      )}