• HOME
  • »
  • NEWS
  • »
  • india
  • »
  • Railway Land Policy | റെയിൽവേ ലാൻഡ് പോളിസി: ഭേദഗതി കേന്ദ്രസർക്കാർ അംഗീകരിച്ചു; ലൈസൻസ് ഫീ 1.5 ശതമാനമായി കുറച്ചു

Railway Land Policy | റെയിൽവേ ലാൻഡ് പോളിസി: ഭേദഗതി കേന്ദ്രസർക്കാർ അംഗീകരിച്ചു; ലൈസൻസ് ഫീ 1.5 ശതമാനമായി കുറച്ചു

ഏകദേശം 1.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ നയം റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നേടിത്തരുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

  • Last Updated :
  • Share this:
    റെയിൽവേ ലാൻഡ് പോളിസിയിൽ (Railway Land Policy) ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. രണ്ട് സുപ്രധാന തീരുമാനങ്ങളാണ് ഈ ഭേദഗതിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നത്. റെയിൽവേ ഭൂമി ലൈസൻസ് ഫീ (LLF) കേന്ദ്ര സർക്കാർ 6 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി കുറച്ചു. അതേസമയം ലീസ് കാലാവധി 5 വർഷത്തിൽ നിന്ന് 35 വർഷമായി ഉയർത്തുകയും ചെയ്തു. റെയിൽവേ ഭൂമി നയത്തിലെ ഭേദഗതി അംഗീകരിച്ചതായി ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 300 പിഎം ഗതി ശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

    ഏകദേശം 1.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ നയം റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നേടിത്തരുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഭൂമി പാട്ടത്തിന്റെ കാലാവധി ഉയർത്തുന്നത് കാരണം കൂടുതൽ കാർഗോ ടെർമിനലുകൾ വികസിപ്പിക്കാൻ സാധിക്കുമെന്നും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (CONCOR) സ്വകാര്യവൽക്കരണം കൂടുതൽ ആകർഷകമാക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. CONCORൽ നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന നിക്ഷേപകർ റെയിൽവേ ഭൂമി ലൈസൻസിംഗ് ഫീസ് വളരെ ഉയർന്നതാണെന്ന് സർക്കാരിനെ മുമ്പ് തന്നെ അറിയിച്ചിട്ടുള്ളതാണ്. ഈ അഭ്യർഥന കൂടി പരിഗണിച്ചാണ് ഇപ്പോൾ ലൈസൻസിംഗ് ഫീ 6 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി കുറച്ചത്. ലീസ് കാലാവധി ഉയർത്തണമെന്നും അവർ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് പ്രകാരം പുതിയ ഭേദഗതിയിൽ ലീസ് കാലാവധി 5 വർഷത്തിൽ നിന്ന് 35 വർഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

    കൂടുതൽ കാലത്തേക്ക് കുറഞ്ഞ വാടക തുക നൽകി റെയിൽവേ ഭൂമി ഏറ്റെടുക്കാൻ പുതിയ നയം വാങ്ങുന്നവരെ സഹായിക്കും. ഇത്തരമൊരു മാറ്റത്തിന് വേണ്ടിയാണ് വലിയൊരു വിഭാഗം നിക്ഷേപകർ കാത്തിരുന്നത്. കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിക്ഷേപ ഉപദേഷ്ടാക്കളുടെ പ്രധാന നിർദ്ദേശങ്ങളിലൊന്നായിരുന്നു ഇത്. ഇവയെല്ലാം പരിഗണിച്ച് കൊണ്ടാണ് ഇപ്പോൾ നയത്തിൽ ഭേഗഗതി വരുത്തിയതെന്ന് മന്ത്രി അറിയിച്ചു.

    CONCOR-ന്റെ മാനേജ്‌മെന്റ് നിയന്ത്രണം കൈമാറാൻ തയ്യാറാണെന്ന് 2019 നവംബറിൽ നടന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തിൽ തീരുമാനം എടുത്തിരുന്നു. സർക്കാരിന്റെ 30.8 ശതമാനം ഓഹരി വിറ്റഴിക്കാൻ തയ്യാറാണെന്നും മന്ത്രി സഭ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. സർക്കാരിൻെറ 30.8 ശതമാനം ഓഹരി വിറ്റഴിച്ചാൽ അതിൽ നിന്നും കുറഞ്ഞത് 8,000 കോടി രൂപ നേടാൻ സാധിക്കുമെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM) കരുതുന്നത്. കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരികൾ 8.07 ശതമാനം അഥവാ 54.00 രൂപ ഉയർന്ന് 723.20 രൂപയിലാണ് ബുധനാഴ്ച വ്യാപാരം നടന്നിരുന്നത്.
    Published by:Amal Surendran
    First published: