• HOME
  • »
  • NEWS
  • »
  • india
  • »
  • Cabinet Reshuffle| മോദി 2.0ൽ പുതുതായി 43 മന്ത്രിമാർ; സത്യപ്രതിജ്ഞ ആറുമണിക്ക്

Cabinet Reshuffle| മോദി 2.0ൽ പുതുതായി 43 മന്ത്രിമാർ; സത്യപ്രതിജ്ഞ ആറുമണിക്ക്

സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിയുക്തമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കുകയാണ്.

പുതുതായി മന്ത്രിസഭ അംഗങ്ങളാകുന്നവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കുന്നു

പുതുതായി മന്ത്രിസഭ അംഗങ്ങളാകുന്നവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കുന്നു

  • Share this:
    ന്യൂഡല്‍ഹി: 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങള്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും.സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിയുക്തമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കുകയാണ്.

    മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങള്‍

    1. നാരായണ്‍ റാണെ
    2. സര്‍ബാനന്ദ സോനോവാള്‍
    3. ഡോ. വീരേന്ദ്ര കുമാര്‍
    4. ജ്യോതിരാദിത്യ സിന്ധ്യ
    5. രാമചന്ദ്ര പ്രസാദ് സിങ്
    6. അശ്വിനി വൈഷ്ണവ്
    7. പശുപതി കുമാര്‍ പരസ്
    8. കിരണ്‍ റിജിജു
    9. രാജ് കുമാര്‍ സിങ്
    10. ഹര്‍ദീപ് സിങ് പുരി
    11. മന്‍സുഖ് മാണ്ഡവ്യ
    12. ഭൂപേന്ദര്‍ യാദവ്
    13. പുരുഷോത്തം രൂപാല
    14. ജി. കിഷന്‍ റെഡ്ഡി
    15. അനുരാഗ് ഠാക്കൂര്‍
    16. പങ്കജ് ചൗധരി
    17. അനുപ്രിയ സിങ് പട്ടേല്‍
    18. സത്യപാല്‍ സിങ് ബാഘേല്‍
    19. രാജീവ് ചന്ദ്രശേഖര്‍
    20. ശോഭ കരന്ദലജെ
    21. ഭാനുപ്രതാപ് സിങ് വര്‍മ
    22. ദര്‍ശന വിക്രം ജര്‍ദോഷ്
    23. മീനാക്ഷി ലേഖി
    24. അന്നപൂര്‍ണ ദേവി
    25. എ. നാരായണസ്വാമി
    26. കൗശല്‍ കിഷോര്‍
    27. അജയ് ഭട്ട്
    28. ബി.എല്‍. വര്‍മ
    29. അജയ് കുമാര്‍
    30. ചൗഹാന്‍ ദേവുസിന്‍ഹ്
    31. ഭഗവന്ത് ഖൂബ
    32. കപില്‍ മോരേശ്വര്‍ പാട്ടീല്‍
    33. പ്രതിമ ഭൗമിക്
    34. ഡോ. സുഭാഷ് സര്‍ക്കാര്‍
    35. ഡോ. ഭഗവത് കൃഷ്ണറാവു കാരാട്
    36. ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
    37. ഡോ. ഭാരതി പ്രവീണ്‍ പവാര്‍
    38. ബിശ്വേശ്വര്‍ ടുഡു
    39. ശന്തനു ഠാക്കൂര്‍
    40. ഡോ. മുഞ്ജപര മഹേന്ദ്രഭായി
    41. ജോണ്‍ ബാര്‍ല
    42. ഡോ. എല്‍. മുരുഗന്‍
    43. നിതീഷ് പ്രമാണിക്‌

    രണ്ടാം മോദി സർക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണിത്. നിറയെ മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമായാണ് പുനഃസംഘടന. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ രാജിയാണ് ഇതില്‍ ശ്രദ്ധേയം. ഹര്‍ഷവര്‍ധനെ കൂടാതെ ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. നിലവിലെ മന്ത്രിസഭയിൽ നിന്ന് 11 മന്ത്രിമാരാണ് രാജിവെച്ചത്.

    രാജിവെച്ച മറ്റുമന്ത്രിമാര്‍ ഇവരൊക്കെ: ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, ബാബുല്‍ സുപ്രിയോ, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, ഡി വി സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍, രത്തൻ ലാൽ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ആരോഗ്യസഹമന്ത്രി അശ്വിനി കുമാർ ചൗബെ
    Published by:Rajesh V
    First published: