നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Cabinet Reshuffle | മുഖംമിനുക്കി രണ്ടാം മോദി മന്ത്രിസഭ; 43 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു; 36 പേർ പുതുമുഖങ്ങൾ

  Cabinet Reshuffle | മുഖംമിനുക്കി രണ്ടാം മോദി മന്ത്രിസഭ; 43 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു; 36 പേർ പുതുമുഖങ്ങൾ

  മലയാളിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ കേന്ദ്രമന്ത്രിസഭയിലെ മലയാളി സാന്നിദ്ധ്യം രണ്ടായി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് മന്ത്രിസഭയിൽ ആദ്യം ഇടംനേടിയ മലയാളി. 

  Modi_Cabinet_Reshuffle

  Modi_Cabinet_Reshuffle

  • Share this:
  ന്യൂഡൽഹി: പരിചയ സമ്പന്നതയ്ക്ക് ഒപ്പം പുതുമുഖങ്ങൾക്കും കൂടി പരിഗണന നൽകി രണ്ടാം മോദി സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ദളിത് പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം വനിതകൾക്കും വലിയ പരിഗണന നൽകിയാണ് മുഖം മിനുക്കൽ. യുവത്വവും വിദ്യാഭ്യാസ യോഗ്യതയും പുനസംഘടനയിൽ പരിഗണന വിഷയമായി. 43 പേർ കേന്ദ്രമന്ത്രിരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ 36 പേർ പുതുമുഖങ്ങളാണ്. മലയാളിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ കേന്ദ്രമന്ത്രിസഭയിലെ മലയാളി സാന്നിദ്ധ്യം രണ്ടായി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് മന്ത്രിസഭയിൽ ആദ്യം ഇടംനേടിയ മലയാളി.

  അഞ്ച് സംസ്ഥാനങ്ങളിൽ ആസന്നമായിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പും പ്രതിചഛായക്കേറ്റ മങ്ങലും മുന്നിൽക്കണ്ട് നടത്തിയ മുഖം മിനുക്കലിൽ പരിഗണ വിഷയങ്ങൾ പലതായിരുന്നു. ദളിത് പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം വനിതകൾക്കും വലിയ പരിഗണന ലഭിച്ചു. പുനസംഘടനയിൽ പട്ടിക ജാതി വിഭാഗത്തിൽ പെട്ട 12 പേരും പട്ടിക വർഗത്തിൽപ്പെട്ട 8 അംഗങ്ങൾളും ഇടം നേടി. ഒബിസി വിഭാഗത്തിൽനിന്ന് 27 പേർ. ക്രിസ്ത്യൻ, സിഖ് മത വിഭാഗങ്ങളുടെ പ്രതിനിധ്യവും ഉറപ്പാക്കി. പുനസംഘടന പൂർത്തിയാകുമ്പോൾ വനിത മന്ത്രിമാരുടെ എണ്ണം 12 ആയി ഉയർന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പുനസംഘടനയുടെ പ്രത്യേകതയാണ്. സത്യപ്രതിജ്ഞ ചെയ്ത 43 പേരിൽ, 8 പേർ ഡോക്ടറേറ്റ് നേടിയവർ, 13 അഭിഭാഷകർ, അഞ്ച് എൻജിനീയർമാർ, ഏഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരുമുണ്ട്.

  യുവത്വത്തിന് പ്രധ്രാന്യം നൽകിയപ്പോൾ 50 വയസിൽ താഴെ പ്രായമുള്ള 14 പേരും മന്ത്രിസഭയുടെ ഭാഗമായി. പ്രതിക്ഷിച്ചതുപോലെ ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവുമധികം മന്ത്രിമാർ, ഏഴു പേർ. ഗുജറാത്തിൽ നിന്ന് അഞ്ചും ബീഹാറിൽ നിന്ന് മൂന്നു പേരും മന്ത്രിസഭയിലെത്തി.

  മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങള്‍

  1. നാരായണ്‍ റാണെ
  2. സര്‍ബാനന്ദ സോനോവാള്‍
  3. ഡോ. വീരേന്ദ്ര കുമാര്‍
  4. ജ്യോതിരാദിത്യ സിന്ധ്യ
  5. രാമചന്ദ്ര പ്രസാദ് സിങ്
  6. അശ്വിനി വൈഷ്ണവ്
  7. പശുപതി കുമാര്‍ പരസ്
  8. കിരണ്‍ റിജിജു
  9. രാജ് കുമാര്‍ സിങ്
  10. ഹര്‍ദീപ് സിങ് പുരി
  11. മന്‍സുഖ് മാണ്ഡവ്യ
  12. ഭൂപേന്ദര്‍ യാദവ്
  13. പുരുഷോത്തം രൂപാല
  14. ജി. കിഷന്‍ റെഡ്ഡി
  15. അനുരാഗ് ഠാക്കൂര്‍
  16. പങ്കജ് ചൗധരി
  17. അനുപ്രിയ സിങ് പട്ടേല്‍
  18. സത്യപാല്‍ സിങ് ബാഘേല്‍
  19. രാജീവ് ചന്ദ്രശേഖര്‍
  20. ശോഭ കരന്ദലജെ
  21. ഭാനുപ്രതാപ് സിങ് വര്‍മ
  22. ദര്‍ശന വിക്രം ജര്‍ദോഷ്
  23. മീനാക്ഷി ലേഖി
  24. അന്നപൂര്‍ണ ദേവി
  25. എ. നാരായണസ്വാമി
  26. കൗശല്‍ കിഷോര്‍
  27. അജയ് ഭട്ട്
  28. ബി.എല്‍. വര്‍മ
  29. അജയ് കുമാര്‍
  30. ചൗഹാന്‍ ദേവുസിന്‍ഹ്
  31. ഭഗവന്ത് ഖൂബ
  32. കപില്‍ മോരേശ്വര്‍ പാട്ടീല്‍
  33. പ്രതിമ ഭൗമിക്
  34. ഡോ. സുഭാഷ് സര്‍ക്കാര്‍
  35. ഡോ. ഭഗവത് കൃഷ്ണറാവു കാരാട്
  36. ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
  37. ഡോ. ഭാരതി പ്രവീണ്‍ പവാര്‍
  38. ബിശ്വേശ്വര്‍ ടുഡു
  39. ശന്തനു ഠാക്കൂര്‍
  40. ഡോ. മുഞ്ജപര മഹേന്ദ്രഭായി
  41. ജോണ്‍ ബാര്‍ല
  42. ഡോ. എല്‍. മുരുഗന്‍
  43. നിതീഷ് പ്രമാണിക്‌

  രണ്ടാം മോദി സർക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണിത്. നിറയെ മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമായാണ് പുനഃസംഘടന. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ രാജിയാണ് ഇതില്‍ ശ്രദ്ധേയം. ഹര്‍ഷവര്‍ധനെ കൂടാതെ ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. നിലവിലെ മന്ത്രിസഭയിൽ നിന്ന് 12 മന്ത്രിമാരാണ് രാജിവെച്ചത്.

  രാജിവെച്ച മറ്റുമന്ത്രിമാര്‍ ഇവരൊക്കെ: ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, ബാബുല്‍ സുപ്രിയോ, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, ഡി വി സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍, രത്തൻ ലാൽ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ആരോഗ്യസഹമന്ത്രി അശ്വിനി കുമാർ ചൗബെ
  Published by:Anuraj GR
  First published:
  )}