HOME » NEWS » India » CABINET RESHUFFLE MANSUKH MANDAVIYA TO BE HEALTH MINISTER

Cabinet Reshuffle | മൻസൂക് മണ്ഡവ്യ പുതിയ ആരോഗ്യമന്ത്രി; രാജീവ് ചന്ദ്രശേഖർ ഇലക്ട്രോണിക്സ്, ഐ ടി സഹമന്ത്രി; വി മുരളീധരന്‍റെ വകുപ്പുകളിൽ മാറ്റമില്ല

പരിചയ സമ്പന്നതയ്ക്ക് ഒപ്പം പുതുമുഖങ്ങൾക്കും കൂടി പരിഗണന നൽകിയാണ് രണ്ടാം മോദി സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പുതിയ മന്ത്രിമാരും അവരുടെ വകുപ്പുകളും അറിയാം...

News18 Malayalam | news18-malayalam
Updated: July 7, 2021, 10:51 PM IST
Cabinet Reshuffle | മൻസൂക് മണ്ഡവ്യ പുതിയ ആരോഗ്യമന്ത്രി; രാജീവ് ചന്ദ്രശേഖർ ഇലക്ട്രോണിക്സ്, ഐ ടി സഹമന്ത്രി; വി മുരളീധരന്‍റെ വകുപ്പുകളിൽ മാറ്റമില്ല
Modi_New Ministers
  • Share this:
ന്യൂഡൽഹി: ഗുജറാത്തിൽ നിന്നുള്ള മൻസൂക് മണ്ഡവ്യ രാജ്യത്തെ പുതിയ ആരോഗ്യമന്ത്രി. ഇന്നത്തെ മന്ത്രിസഭാ പുനസംഘടനയിലൂടെ സത്യപ്രതിജ്ഞ ചെയ്ത മലയാളിയായ രാജീവ് ചന്ദ്രശേഖറിന് ഇലക്ട്രോണിക്, ഐടി, നൈപുണ്യ വികസനം, സംരഭകത്വം എന്നീ വകുപ്പുകളിലെ സഹമന്ത്രി സ്ഥാനം ലഭിച്ചു. അതേസമയം മോദി മന്ത്രിസഭയിലെ മറ്റൊരു മലയാളിയായ വി മുരളീധരന്‍റെ വകുപ്പുകളിൽ മാറ്റമുണ്ടാകില്ല.

 മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെയാണ്...

1.അമിത് ഷാ - സഹകരണ മന്ത്രാലയത്തിന്റെ ചുമതല

2.മൻസൂക് മണ്ഡവ്യ-ആരോഗ്യമന്ത്രി, കുടുംബക്ഷേമം, രാസവളം

3.സ്മൃതി ഇറാനി- വനിത ശിശുക്ഷേമം

4.അനുരാഗ് ഠാക്കൂർ - കായികം, യുവജന ക്ഷേമം,വാർത്ത വിതരണം

5.പീയുഷ് ഗോയൽ - വാണിജ്യം -വ്യവസായം, ടെക്സ്റ്റൈൽ, ഉപഭോക്തൃ ക്ഷേമം, ഭക്ഷ്യ - പൊതുവിതരണം

6.പശുപതി പരസ്- ഭക്ഷ്യ സംസ്കരണ വ്യവസായം

7.കിരൺ റിജിജു - നിയമം

8.ധർമ്മേന്ദ്ര പ്രധാൻ - വിദ്യാഭ്യാസം, നൈപുണ്യം, സംരഭകത്വം

9.ഹർദീപ് സിംഗ് പുരി - പെട്രോളിയം, അർബൻ ഡവലപ്മെന്റ്,

10.ജോതിരാദിത്യ സിന്ധ്യ -വ്യോമയാനം

11. സർബാനന്ദ് സോനവൽ-തുറമുഖം 1 ഷിപ്പിംഗ് , ജലഗതാഗതം, ആയുഷ്

12.പുരുഷാത്തം രൂപാല - മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീര വികസനം

13.അശ്വനി വൈഷ്ണവ് -റയിൽവേ , ഐ.ടി

14.ഭൂപേന്ദ്ര യാദവ് - വനം,പരിസ്ഥിതി, തൊഴിൽ

15. ജി.കിഷൻ റെഡ്ഡി - സാംസ്കാരികം.

16. നാരയൺ റാണെ - ചെറുകിട വ്യവസായം

17.ആർ.പി സിംഗ് - സ്റ്റീൽ

18.ആർ.കെ സിംഗ് - ഊർജ്ജം

19. ഡോ.വീരേന്ദ്ര കുമാർ - സാമൂഹ്യ നീതി ശാക്തീകരണം

പരിചയ സമ്പന്നതയ്ക്ക് ഒപ്പം പുതുമുഖങ്ങൾക്കും കൂടി പരിഗണന നൽകിയാണ് രണ്ടാം മോദി സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ദളിത് പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം വനിതകൾക്കും വലിയ പരിഗണന നൽകിയാണ് മുഖം മിനുക്കൽ. യുവത്വവും വിദ്യാഭ്യാസ യോഗ്യതയും പുനസംഘടനയിൽ പരിഗണന വിഷയമായി. 43 പേർ കേന്ദ്രമന്ത്രിരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ 36 പേർ പുതുമുഖങ്ങളാണ്. മലയാളിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ കേന്ദ്രമന്ത്രിസഭയിലെ മലയാളി സാന്നിദ്ധ്യം രണ്ടായി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് മന്ത്രിസഭയിൽ ആദ്യം ഇടംനേടിയ മലയാളി.

അഞ്ച് സംസ്ഥാനങ്ങളിൽ ആസന്നമായിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പും പ്രതിചഛായക്കേറ്റ മങ്ങലും മുന്നിൽക്കണ്ട് നടത്തിയ മുഖം മിനുക്കലിൽ പരിഗണ വിഷയങ്ങൾ പലതായിരുന്നു. ദളിത് പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം വനിതകൾക്കും വലിയ പരിഗണന ലഭിച്ചു. പുനസംഘടനയിൽ പട്ടിക ജാതി വിഭാഗത്തിൽ പെട്ട 12 പേരും പട്ടിക വർഗത്തിൽപ്പെട്ട 8 അംഗങ്ങൾളും ഇടം നേടി. ഒബിസി വിഭാഗത്തിൽനിന്ന് 27 പേർ. ക്രിസ്ത്യൻ, സിഖ് മത വിഭാഗങ്ങളുടെ പ്രതിനിധ്യവും ഉറപ്പാക്കി. പുനസംഘടന പൂർത്തിയാകുമ്പോൾ വനിത മന്ത്രിമാരുടെ എണ്ണം 12 ആയി ഉയർന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പുനസംഘടനയുടെ പ്രത്യേകതയാണ്. സത്യപ്രതിജ്ഞ ചെയ്ത 43 പേരിൽ, 8 പേർ ഡോക്ടറേറ്റ് നേടിയവർ, 13 അഭിഭാഷകർ, അഞ്ച് എൻജിനീയർമാർ, ഏഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരുമുണ്ട്.


യുവത്വത്തിന് പ്രധ്രാന്യം നൽകിയപ്പോൾ 50 വയസിൽ താഴെ പ്രായമുള്ള 14 പേരും മന്ത്രിസഭയുടെ ഭാഗമായി. പ്രതിക്ഷിച്ചതുപോലെ ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവുമധികം മന്ത്രിമാർ, ഏഴു പേർ. ഗുജറാത്തിൽ നിന്ന് അഞ്ചും ബീഹാറിൽ നിന്ന് മൂന്നു പേരും മന്ത്രിസഭയിലെത്തി.

മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങള്‍

1. നാരായണ്‍ റാണെ
2. സര്‍ബാനന്ദ സോനോവാള്‍
3. ഡോ. വീരേന്ദ്ര കുമാര്‍
4. ജ്യോതിരാദിത്യ സിന്ധ്യ
5. രാമചന്ദ്ര പ്രസാദ് സിങ്
6. അശ്വിനി വൈഷ്ണവ്
7. പശുപതി കുമാര്‍ പരസ്
8. കിരണ്‍ റിജിജു
9. രാജ് കുമാര്‍ സിങ്
10. ഹര്‍ദീപ് സിങ് പുരി
11. മന്‍സുഖ് മാണ്ഡവ്യ
12. ഭൂപേന്ദര്‍ യാദവ്
13. പുരുഷോത്തം രൂപാല
14. ജി. കിഷന്‍ റെഡ്ഡി
15. അനുരാഗ് ഠാക്കൂര്‍
16. പങ്കജ് ചൗധരി
17. അനുപ്രിയ സിങ് പട്ടേല്‍
18. സത്യപാല്‍ സിങ് ബാഘേല്‍
19. രാജീവ് ചന്ദ്രശേഖര്‍
20. ശോഭ കരന്ദലജെ
21. ഭാനുപ്രതാപ് സിങ് വര്‍മ
22. ദര്‍ശന വിക്രം ജര്‍ദോഷ്
23. മീനാക്ഷി ലേഖി
24. അന്നപൂര്‍ണ ദേവി
25. എ. നാരായണസ്വാമി
26. കൗശല്‍ കിഷോര്‍
27. അജയ് ഭട്ട്
28. ബി.എല്‍. വര്‍മ
29. അജയ് കുമാര്‍
30. ചൗഹാന്‍ ദേവുസിന്‍ഹ്
31. ഭഗവന്ത് ഖൂബ
32. കപില്‍ മോരേശ്വര്‍ പാട്ടീല്‍
33. പ്രതിമ ഭൗമിക്
34. ഡോ. സുഭാഷ് സര്‍ക്കാര്‍
35. ഡോ. ഭഗവത് കൃഷ്ണറാവു കാരാട്
36. ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
37. ഡോ. ഭാരതി പ്രവീണ്‍ പവാര്‍
38. ബിശ്വേശ്വര്‍ ടുഡു
39. ശന്തനു ഠാക്കൂര്‍
40. ഡോ. മുഞ്ജപര മഹേന്ദ്രഭായി
41. ജോണ്‍ ബാര്‍ല
42. ഡോ. എല്‍. മുരുഗന്‍
43. നിതീഷ് പ്രമാണിക്‌

Published by: Anuraj GR
First published: July 7, 2021, 10:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories