നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Cabinet Reshuffle | മോദി 2.0; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവനിൽ തുടരുന്നു

  Cabinet Reshuffle | മോദി 2.0; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവനിൽ തുടരുന്നു

  മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്

  Cabinet_Reshuffling

  Cabinet_Reshuffling

  • Share this:
   ന്യൂഡല്‍ഹി: 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനിൽ വൈകിട്ട് ആറ് മണിക്ക് ആരംഭിച്ചു. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിയുക്തമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

   മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിവച്ച 12 മന്ത്രിമാരിൽ രവിശങ്കർ പ്രസാദ്, തവാർചന്ദ് ഗെലോട്ട്, രമേശ് പോഖ്രിയാൽ, ഹർഷ് വർധൻ, പ്രകാശ് ജാവദേക്കർ, സദാനന്ദ ഗൌഡ എന്നിവരും ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി ഈ മന്ത്രിമാരുടെ രാജി സ്വീകരിച്ചു. സന്തോഷ് കുമാർ ഗാംഗ്‌വർ, ബാബുൽ സുപ്രിയോ, ധോത്രേ സഞ്ജയ് ഷംറാവു, റട്ടൻ ലാൽ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ദേബശ്രീ ചൗധരി എന്നിവരാണ് രാജിവച്ച മറ്റ് മന്ത്രിമാർ.

   മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങള്‍

   1. നാരായണ്‍ റാണെ
   2. സര്‍ബാനന്ദ സോനോവാള്‍
   3. ഡോ. വീരേന്ദ്ര കുമാര്‍
   4. ജ്യോതിരാദിത്യ സിന്ധ്യ
   5. രാമചന്ദ്ര പ്രസാദ് സിങ്
   6. അശ്വിനി വൈഷ്ണവ്
   7. പശുപതി കുമാര്‍ പരസ്
   8. കിരണ്‍ റിജിജു
   9. രാജ് കുമാര്‍ സിങ്
   10. ഹര്‍ദീപ് സിങ് പുരി
   11. മന്‍സുഖ് മാണ്ഡവ്യ
   12. ഭൂപേന്ദര്‍ യാദവ്
   13. പുരുഷോത്തം രൂപാല
   14. ജി. കിഷന്‍ റെഡ്ഡി
   15. അനുരാഗ് ഠാക്കൂര്‍
   16. പങ്കജ് ചൗധരി
   17. അനുപ്രിയ സിങ് പട്ടേല്‍
   18. സത്യപാല്‍ സിങ് ബാഘേല്‍
   19. രാജീവ് ചന്ദ്രശേഖര്‍
   20. ശോഭ കരന്ദലജെ
   21. ഭാനുപ്രതാപ് സിങ് വര്‍മ
   22. ദര്‍ശന വിക്രം ജര്‍ദോഷ്
   23. മീനാക്ഷി ലേഖി
   24. അന്നപൂര്‍ണ ദേവി
   25. എ. നാരായണസ്വാമി
   26. കൗശല്‍ കിഷോര്‍
   27. അജയ് ഭട്ട്
   28. ബി.എല്‍. വര്‍മ
   29. അജയ് കുമാര്‍
   30. ചൗഹാന്‍ ദേവുസിന്‍ഹ്
   31. ഭഗവന്ത് ഖൂബ
   32. കപില്‍ മോരേശ്വര്‍ പാട്ടീല്‍
   33. പ്രതിമ ഭൗമിക്
   34. ഡോ. സുഭാഷ് സര്‍ക്കാര്‍
   35. ഡോ. ഭഗവത് കൃഷ്ണറാവു കാരാട്
   36. ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
   37. ഡോ. ഭാരതി പ്രവീണ്‍ പവാര്‍
   38. ബിശ്വേശ്വര്‍ ടുഡു
   39. ശന്തനു ഠാക്കൂര്‍
   40. ഡോ. മുഞ്ജപര മഹേന്ദ്രഭായി
   41. ജോണ്‍ ബാര്‍ല
   42. ഡോ. എല്‍. മുരുഗന്‍
   43. നിതീഷ് പ്രമാണിക്‌

   രണ്ടാം മോദി സർക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണിത്. നിറയെ മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമായാണ് പുനഃസംഘടന. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ രാജിയാണ് ഇതില്‍ ശ്രദ്ധേയം. ഹര്‍ഷവര്‍ധനെ കൂടാതെ ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. നിലവിലെ മന്ത്രിസഭയിൽ നിന്ന് 12 മന്ത്രിമാരാണ് രാജിവെച്ചത്.

   രാജിവെച്ച മറ്റുമന്ത്രിമാര്‍ ഇവരൊക്കെ: ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, ബാബുല്‍ സുപ്രിയോ, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, ഡി വി സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍, രത്തൻ ലാൽ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ആരോഗ്യസഹമന്ത്രി അശ്വിനി കുമാർ ചൗബെ
   Published by:Anuraj GR
   First published:
   )}