• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റഫാൽ ഇടപാട്: CAG റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിച്ചേക്കും

പാർലമെന്റ് സമ്മേളനം പൂർത്തിയാകും മുമ്പ് റിപ്പോർട്ട് സഭയിൽ വെക്കാൻ ആണ് കേന്ദ്ര സർക്കാർ നീക്കം

news18india
Updated: February 11, 2019, 7:02 AM IST
റഫാൽ ഇടപാട്: CAG റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിച്ചേക്കും
Rafale
news18india
Updated: February 11, 2019, 7:02 AM IST
ന്യൂഡൽഹി: റഫാൽ ഇടപാടിനെ കുറിച്ചുള്ള സി എ ജി റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിച്ചേക്കും. പാർലമെന്റ് സമ്മേളനം പൂർത്തിയാകും മുമ്പ് റിപ്പോർട്ട് സഭയിൽ വെക്കാൻ ആണ് കേന്ദ്ര സർക്കാർ നീക്കം. ബജറ്റ് സമ്മേളനം ബുധനാഴ്ചയാണ് അവസാനിക്കുന്നത്.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ചകൾ നടത്തിയെന്ന വിവാദത്തിനിടെയാണ് സിഎജി ജനറലിന്റെ റിപ്പോർട്ട് പാർലമെന്റിൽ വരുന്നത്. ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുമാണ് റിപ്പോര്‍ട്ട് നൽകുക. വ്യോമസേനയുടെ എല്ലാ ആയുധ ഇടപാടുകളും പരാമർശിച്ചുകൊണ്ടുള്ളതാകും റിപ്പോർട്ട്. റാഫേൽ ഇടപാടിന്റെ മാത്രമായുള്ള റിപ്പോർട്ട് ആവില്ല സഭയിൽ വരുന്നത്. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചാലും നടപ്പു സമ്മേളന കാലയളവില്‍ ഇതിന്‍മേല്‍ പരിശോധന സാധ്യമാകില്ല.

Also read: നെഹ്റുവിന്‍റെ കൊച്ചുമകൻ പാർലമെന്‍റിനെ നശിപ്പിച്ചെന്ന് അരുൺ ജെയ്റ്റ്ലി

അതോസമയം സി.എ.ജി റിപ്പോർട്ട് സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമമെന്ന്​ സംശയിക്കുന്നതായി കോൺഗ്രസ്​ പ്രതികരിച്ചു. സർക്കാറിനെ രക്ഷിക്കുന്നതിനൊപ്പം സ്വയം രക്ഷപ്പെടാനുമാണ് സി.എ.ജി ശ്രമിക്കുന്നതെന്ന് കപിൽ സിബൽ ആരോപിച്ചു.

റഫാല്‍ ഇടപാടിൽ സി.എ.ജി റിപ്പോര്‍ട്ട് പാർലമെന്റിന്റെ അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് വിവാദമായിരുന്നു. ഈ പരാമര്‍ശം വ്യാകരണ പിശകാണെന്നും അതു തിരുത്തണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയോട് പിന്നീട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...