നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • CAIT | കഞ്ചാവ് വില്‍പ്പന കേസില്‍ ആമസോണിനെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിൽ അപലപിച്ച് സിഎഐടി

  CAIT | കഞ്ചാവ് വില്‍പ്പന കേസില്‍ ആമസോണിനെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിൽ അപലപിച്ച് സിഎഐടി

  മധ്യപ്രദേശ് സര്‍ക്കാരിന് മേല്‍ ആമസോണിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നും അതിന്റെ ഫലമായാണ് അന്വേഷണ ഉദ്യോഗസ്ഥനെ പെട്ടെന്ന് സ്ഥലം മാറ്റിയതെന്നും സിഎഐടി ആരോപിച്ചു.

  amazon

  amazon

  • Share this:
   ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുള്ള കഞ്ചാവ് (Cannabis) കടത്ത് കേസില്‍ ആമസോണ്‍ (Amazon)  അധികൃതര്‍ക്ക് എതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിയെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അപലപിച്ചു. മധ്യപ്രദേശ് സര്‍ക്കാരിന് മേല്‍ ആമസോണിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നും അതിന്റെ ഫലമായാണ് അന്വേഷണ ഉദ്യോഗസ്ഥനെ പെട്ടെന്ന് സ്ഥലം മാറ്റിയതെന്നും സിഎഐടി ആരോപിച്ചു.

   കഴിഞ്ഞമാസം ആദ്യമാണ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ആമസോണ്‍ വഴി വിതരണം ചെയ്ത 720 കിലോ കഞ്ചാവ് മധ്യപ്രദേശ് പോലീസ് പിടികൂടിയത്. ഇതേ തുടര്‍ന്ന് മധ്യപ്രദേശിലെ ആമസോണിന്റെ പ്രാദേശിക യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭിന്‍ഡ് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, ഈ തന്ത്രപ്രധാനമായ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭിന്‍ഡ് എസ്പി മനോജ് കുമാര്‍ സിങ്ങിനെ സ്ഥലം മാറ്റിയതോടെ കേസിന് വീണ്ടും വഴിത്തിരിവായിരിക്കുകയാണ്.

   ഭോപ്പാല്‍ പോലീസ് ആസ്ഥാനത്തേക്കാണ് (പിഎച്ച്ക്യു) മനോജ് കുമാറിനെ സ്ഥലം മാറ്റിയത്. ഭോപ്പാല്‍ പിഎച്ച്ക്യുവില്‍ നിന്നു തന്നെയുള്ള ശൈലേന്ദ്ര ചൗഹാനാണ് പുതിയ എസ്പിയായി ചുമതല ഏല്‍ക്കുന്നത്. ഭിന്‍ഡ് എസ്പിയായി മനോജ് സിങ് ചുമതല ഏല്‍ക്കുന്നത് ഒരു വര്‍ഷം മുമ്പാണ് . അതിനാല്‍, ഇതിനെ ഒരു സാധാരണ സ്ഥലം മാറ്റമായി കാണാന്‍ കഴിയില്ല എന്നാണ് സിഎഐടിയുടെ നിലപാട്.

   Also Read- World's Top 10 Expensive Cities| ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ടെൽ അവീവ്; തൊട്ടുപിന്നിൽ പാരീസും ഹോങ്കോംഗും

   'മയക്ക് മരുന്ന് വേട്ടയ്ക്ക് പിന്നില്‍ പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ച മനോജ് സിങ് ആമസോണ്‍ കേസ് ആത്മാര്‍ത്ഥമായാണ് കൈകാര്യം ചെയ്തത്. അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഏറ്റവും നിര്‍ണായകമായ സമയത്ത് ഇത്രയും കാര്യക്ഷമതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് അത്ഭുതപ്പെടുത്തി. കുറ്റാരോപിതരായ ആമസോണിന് എതിരെ ഉദ്യോഗസ്ഥനും സംഘവും സുപ്രധാനമായ എന്തെങ്കിലും നടപടി എടുക്കാന്‍ പോവുകയായിരുന്നു എന്ന സൂചനയാണിത് നല്‍കുന്നത്. മാത്രമല്ല വിദേശ ധനസാഹയമുള്ള കമ്പനികളുടെ സമ്മര്‍ദ്ദത്തില്‍ നമ്മുടെ സംവിധാനങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇത് കാണിച്ചു തരുന്നത്' സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാര്‍ട്ടിയയും സെക്രട്ടറി ജനറല്‍ ശഅരീ പ്രവീണ്‍ ഖണ്ഡേല്‍വാളും പറഞ്ഞു. മധ്യപ്രദേശിലെയും രാജ്യത്തെയും വ്യാപാരികള്‍ ഇക്കാര്യം അത്ര നിസ്സാരമായി എടുക്കില്ലെന്നും എംപി സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള അനാവശ്യ നടപടിയ്ക്ക് എതിരെ ഉടന്‍ തന്നെ പ്രക്ഷോഭ പരിപാടികള്‍ സിഎഐടി പ്രഖ്യാപിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു

   കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ആമസോണ്‍ അധികൃതരെ അറസ്റ്റ് ചെയ്യണമെന്ന് സിഎഐടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്‍ഡിപിഎസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കടത്ത് കേസുകളില്‍ അധികാരികള്‍ വിവേചനപരമായ പെരുമാറ്റം കാണിക്കുന്നതായാണ് സിഎഐടി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചത്.
   Published by:Rajesh V
   First published: