HOME » NEWS » India » CAIT LAUDS MUKESH AMBANI RATAN TATA NAVEEN JINDAL FOR HELPING INDIA WITH OXYGEN SUPPLY 1

COVID crisis | രാജ്യത്തിന് ഓക്സിജൻ ലഭ്യമാക്കാൻ നടപടിയെടുത്ത മുകേഷ് അംബാനിയെയും രത്തൻ ടാറ്റയെയും നവീൻ ജിൻഡാലിനെയും അഭിനന്ദിച്ച് CAIT

'ഈ വൻകിട കോർപ്പറേറ്റുകൾ “തങ്ങൾ ഭാരത മണ്ണിന്റെ പുത്രന്മാരാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും മെഡിക്കൽ ഓക്സിജന്റെ അഭാവത്തെക്കുറിച്ച് രാജ്യം മുഴുവൻ ആശങ്കാകുലരായ ഒരു സമയത്താണ് രാജ്യത്തെ സഹായിക്കാൻ ഇവർ മുന്നോട്ട് വന്നിട്ടുള്ളത്'

News18 Malayalam | news18-malayalam
Updated: April 25, 2021, 10:18 PM IST
COVID crisis | രാജ്യത്തിന് ഓക്സിജൻ ലഭ്യമാക്കാൻ നടപടിയെടുത്ത മുകേഷ് അംബാനിയെയും രത്തൻ ടാറ്റയെയും നവീൻ ജിൻഡാലിനെയും അഭിനന്ദിച്ച് CAIT
oxygen-shortage-india
  • Share this:
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ മെഡിക്കൽ ഓക്സിജൻ വിതരണത്തിന് സഹായിച്ചതിന് പ്രമുഖ വ്യവസായികളെ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്ന് ഇന്ത്യയിലെ നിരവധി ഉന്നത വ്യവസായികൾ മെഡിക്കൽ ഓക്സിജൻ തടസ്സമില്ലാതെ വിതരണം ചെയ്യാൻ മുന്നോട്ട് വന്നതായി സി എ ഐ ടി ദേശീയ പ്രസിഡന്റ് ബി സി ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാളും പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ടാറ്റാ ഗ്രൂപ്പിന്റെ രത്തൻ ടാറ്റ, ജിൻഡാൽ സ്റ്റീൽ ചെയർമാൻ നവീൻ ജിൻഡാൽ, വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ, ഇന്ത്യൻ ഓയിൽ ചെയർമാൻ മാധവ് വൈദ്യ, ഭാരത് പെട്രോളിയം ചെയർമാൻ കെ പദ്മക്കർ, സെയിൽ ചെയർമാൻ സോജൻ മൊണ്ടാൽ ജെ‌എസ്‌ഡബ്ല്യു, എന്നിവരെല്ലാം ഇക്കാര്യത്തിൽ പ്രശംസനീയമായ പങ്ക് വഹിച്ചതായി സി‌എ‌ഐ‌ടി പറഞ്ഞു.

ഈ വൻകിട കോർപ്പറേറ്റുകൾ “തങ്ങൾ ഭാരത മണ്ണിന്റെ പുത്രന്മാരാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും മെഡിക്കൽ ഓക്സിജന്റെ അഭാവത്തെക്കുറിച്ച് രാജ്യം മുഴുവൻ ആശങ്കാകുലരായ ഒരു സമയത്താണ് രാജ്യത്തെ സഹായിക്കാൻ ഇവർ മുന്നോട്ട് വന്നിട്ടുള്ളതെന്നും” ഭാരതിയയും ഖണ്ടേൽവാളും പറഞ്ഞു. കോർപ്പറേറ്റ് ഇന്ത്യയുമായി ഞങ്ങൾക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, എന്നാൽ ഈ ആളുകൾ രാജ്യത്തിനായി നിലകൊള്ളുന്ന ഒരു സമയത്ത്, അവരോട് നന്ദിപറയുന്നത് കൂടുതൽ ആവശ്യമാണ്. ”- സി എ ഐ ടി ദേശീയ പ്രസിഡന്‍റും സെക്രട്ടറിയും പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്  കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേർ രോഗമുക്തി നേടി. നിലവിൽ 26,82,751 പേർ ചികിത്സയിലാണ്.

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Also Read ഓക്സിജൻ ക്ഷാമം രൂക്ഷം; ജീവവായു കിട്ടാതെ 31 മരണം കൂടി; ദാരുണസംഭവം ഡൽഹിയിലും പഞ്ചാബിലും

വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിലേക്കും വഴിവെച്ചിട്ടുണ്ട്.

ഓക്സിജൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബിലെ അമൃത് സറിലും ഡൽഹിയിലും 31 രോഗികൾ കൂടി ജീവശ്വാസം കിട്ടാതെ മരിച്ചു. രണ്ടിടങ്ങളിലും സ്വകാര്യ ആശുപത്രികളിലാണ് ഈ ദുരന്തം സംഭവിച്ചത്.

തെക്കു പടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിലാണ് 25 പേർ മരിച്ചത്. അതേസമയം, അമൃത് സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. ഇത് ആദ്യമായല്ല ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രിയിൽ മരിക്കുന്നത്. ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു.

Disclaimer- Network18 and TV18 - the companies that operate <channel/website> - are controlled by Independent Media Trust, of which Reliance Industries is the sole beneficiary.
Published by: Anuraj GR
First published: April 25, 2021, 10:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories