നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങൾ; സിബിഐ അന്വേഷണത്തിന് ഉത്തരവ്

  പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങൾ; സിബിഐ അന്വേഷണത്തിന് ഉത്തരവ്

  പശ്ചിമ ബംഗാളിൽ കൊലപാതകവും ബലാൽസംഗവും വ്യാപകമായി നടന്നുവെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമിതി റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടി. 

  Mamata Banerjee

  Mamata Banerjee

  • Share this:
  ന്യൂഡൽഹി: പശ്ചിമബംഗാളിലെ തെരെഞ്ഞെടുപ്പ് ആക്രമണങ്ങൾ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിന് കൊൽക്കത്ത ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. മറ്റ് അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും കോടതി നിർദേശിച്ചു.

  റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി പ്രത്യേക അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്നതായിരിക്കും പ്രത്യേക അന്വേഷണ സംഘമെന്നും ഹൈക്കോടതി വ്യക്തമാക്കി.

  തെരെഞ്ഞെടുപ്പ് കാലത്തും അതിനു ശേഷവും പശ്ചിമ ബംഗാളിൽ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണത്തിനു മടിച്ച മമ്ത സർക്കാരിനുള്ള കനത്ത തിരിച്ചടിയാണ് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്.

  പശ്ചിമ ബംഗാളിൽ കൊലപാതകവും ബലാൽസംഗവും വ്യാപകമായി നടന്നുവെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമിതി റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടി.  കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുദ്ര വച്ച കവറിൽ സിബിഐക്ക് കൈമാറാൻ നിർദേശിച്ച കോടതി.
  Also Read-ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റു; പത്താം ക്ലാസ് പരീക്ഷ വീണ്ടും എഴുതി മുൻ ഹരിയാന മുഖ്യമന്ത്രി

  സിബിഐയും SITയും ആറ് ആറാഴ്ചയ്ക്കകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിട്ടു. ഇരകൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പശ്ചിമ ബംഗാൾ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്നു പറഞ്ഞ 5 അംഗ ബെഞ്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമിതിക്ക് പക്ഷപാതമാണെന്ന മമത സർക്കാരിന്റെ വാദം തള്ളി. അന്വേഷണത്തിന് തടസമുണ്ടാക്കിയാൽ ഗൗരവമായി കാണുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  വിവിധ അക്രമങ്ങളിൽ 14 ലധികം ബിജെപി പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടതയാണ്‌ പ്രാഥമിക കണക്ക്. ഒരുലക്ഷം വീടുകൾ നശിപ്പിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. വിധിയെ ബി ജെ പി സ്വാഗതം ചെയ്തു. ഒക്ടോബർ 24ന് വിഷയം വീണ്ടും പരിഗണിക്കും.
  Published by:Naseeba TC
  First published: