അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

news18india
Updated: December 6, 2018, 9:08 PM IST
അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി
  • News18 India
  • Last Updated: December 6, 2018, 9:08 PM IST IST
  • Share this:
ന്യൂഡൽ‌ഹി: പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു.  കൂച്ച് ബെഹാറില്‍ രഥയാത്ര നടത്താനായിരുന്നു അമിത് ഷായുടെ നീക്കം. എന്നാൽ അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമര്‍പ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

രഥയാത്ര വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി അനുമതി നിഷേധിച്ചത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മറ്റുസ്ഥലങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരും ജില്ലയിലെത്തുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.

സുനില്‍ പി ഇളയിടത്തിനെതിരെ കോപ്പിയടി ആരോപണം; പ്രതിഷേധവുമായി പ്രമുഖര്‍

മൂന്ന് റാലികള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. റാലിക്കിടെ സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദിത്വം ആര്‍ക്കായിരിക്കുമെന്ന് കോടതി ചോദിച്ചു. രഥയാത്ര സമാധാനപരം ആയിരിക്കുമെന്ന് ബി.ജെ.പി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

യാത്രക്കുള്ള അനുമതി നിഷേധിച്ചതിനെതിരെ അനുബന്ധ സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനെയും എ.ജി എതിര്‍ത്തു. കേസ് ജനുവരി 9ന് കോടതി വീണ്ടും പരിഗണിക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading