വീണ്ടും തിരിച്ചടി; ബംഗാളില്‍ ബിജെപിയ്ക്ക് രഥയാത്ര നടത്താനാവില്ല

News18 Malayalam
Updated: December 21, 2018, 5:58 PM IST
വീണ്ടും തിരിച്ചടി; ബംഗാളില്‍ ബിജെപിയ്ക്ക് രഥയാത്ര നടത്താനാവില്ല
  • Share this:
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദേബാശിഷ് കര്‍ഗുപ്തയും ജസ്റ്റിസ് ഷാമ്പ സര്‍കാറും ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് സിംഗിള്‍ ബെഞ്ചിനു തന്നെ കൈമാറിയ കോടതി ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാന ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും പറഞ്ഞു.

രഥയാത്രയ്ക്കിടെ വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നായിരുന്നു ഇന്നലെ രഥയാത്രയ്ക്ക് അനുമതി നല്‍കവെ സിംഗിള്‍ ബെഞ്ച് പറഞ്ഞത്. ഇതിനെതിരെയാണ് മമത സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Also Read: കോതമംഗലം പള്ളി തർക്കം: യാക്കോബായ വിഭാഗവും ഹൈക്കോടതിയിൽ

അതേമയം നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് പറഞ്ഞു. ഡിസംബര്‍ ഏഴിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെക്കൊണ്ട് രഥയാത്ര ഉദ്ഘാടനം ചെയ്യാനായിരുന്നു ബിജെപിയുടെ ആദ്യ തീരുമാനം.

Dont Miss: മുസ്ലീമും ആദിവാസിയുമല്ല, ഹനുമാൻജി ജാട്ടെന്ന് യുപി മന്ത്രി

42 ലോക്‌സഭാ മണ്ഡലങ്ങളിലും രഥയാത്ര പര്യടനം നടത്താനാണ് ബിജെപി നീക്കം. യാത്ര തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി നേതാക്കളും നേരത്തെ രംഗത്ത് വന്നിരുന്നു.

First published: December 21, 2018, 5:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading