• HOME
 • »
 • NEWS
 • »
 • india
 • »
 • 'Call it Out'; സൈബറിടങ്ങളിലെ സ്ത്രീ സുരക്ഷാ ക്യാമ്പെയിനായി നെറ്റ്‌വർക്ക് 18ഉം ട്രൂ കോളറും കൈകോർക്കുന്നു

'Call it Out'; സൈബറിടങ്ങളിലെ സ്ത്രീ സുരക്ഷാ ക്യാമ്പെയിനായി നെറ്റ്‌വർക്ക് 18ഉം ട്രൂ കോളറും കൈകോർക്കുന്നു

ഡിജിറ്റൽ ലോകത്ത് സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ടതിൻെറ ആവശ്യകതയാണ് പരിപാടിയിൽ പ്രധാനമായും ച‍ർച്ചയാവുക. സൈബറിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാഭീഷണികളെ തുറന്നുകാട്ടി അവയെ എങ്ങനെ എതിരിടാമെന്നതിനെക്കുറിച്ചും ച‍ർച്ചകൾ നടക്കും.

 • Share this:
  സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വനിതാദിനത്തിൽ വിജയകരമായി സംഘടിപ്പിച്ച ഇറ്റ്സ് നോട്ട് ഓക്കെ (ItsNotOk) എന്ന ക്യാമ്പെയിന് ശേഷം വനിതകളുടെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ പ്രചരണ പരിപാടിയ്ക്കായി കൈ കോ‍ർക്കുകയാണ് നെറ്റ്‌വർക്ക് 18നും (Network18) ട്രൂ കോളറും (Truecaller). 'ദി കോൾ ഇറ്റ് ഔട്ട്' (‘The Call It Out Conclave’) എന്ന് പേരിട്ടിരിക്കുന്ന കോൺക്ലേവ് മാ‍ർച്ച് 29ന് ഡൽഹിയിൽ നടക്കുകയാണ്. ഡിജിറ്റൽ ലോകത്ത് സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ടതിൻെറ ആവശ്യകതയാണ് പരിപാടിയിൽ പ്രധാനമായും ച‍ർച്ചയാവുക. സൈബറിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാഭീഷണികളെ തുറന്നുകാട്ടി അവയെ എങ്ങനെ എതിരിടാമെന്നതിനെക്കുറിച്ചും ച‍ർച്ചകൾ നടക്കും.

  കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, ബോളിവുഡ് നടി രവീണ ടണ്ടൻ, ഡൽഹി പോലീസ് സ്പെഷ്യൽ കമ്മീഷണ‍ർ ശാലിനി സിങ് തുടങ്ങിയ പ്രമുഖ‍ർ ഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കും. വാർത്താ വിനിമയ മന്ത്രാലയം സഹമന്ത്രി ദേവുസിൻ ചൗഹാൻ മുഖ്യപ്രഭാഷണം നടത്തും. ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താനയും പരിപാടിയിൽ പ്രത്യേക പ്രഭാഷണം നടത്തും. സൈബർ സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾക്കൊപ്പം, സൈബർ നിയമങ്ങളെക്കുറിച്ചും സ്ത്രീകൾക്കെതിരായ സൈബ‍ർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിവിധ മേഖലകളിലെ വിദഗ്ദ‍‍ർ സംസാരിക്കും.

  CNBC-TV18 മാനേജിംഗ് എഡിറ്റർ ഷെറീൻ ഭാനും ട്രൂകോളർ സഹസ്ഥാപകനും സിഇഒയുമായ അലൻ മമേദിയും തമ്മിലുള്ള വിശദമായ സംവാദത്തിനും പരിപാടി സാക്ഷ്യം വഹിക്കും. സൈബറിടങ്ങളിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ക്യാമ്പെയിനിലേക്ക് നയിച്ച ഘടകങ്ങൾ എന്തെല്ലാമാണെന്ന് അവ‍ർ വിശദീകരിക്കും. സ്ത്രീകൾക്ക് അവരുടെ പ്രശ്‌നങ്ങൾ യാതൊരു ആശങ്കയുമില്ലാതെ ഉന്നയിക്കാൻ കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയാകും.

  സ്വീഡൻ അംബാസഡർ ക്ലാസ് മോളിനും ട്രൂകോളർ ബോർഡ് ഓഫ് ഡയറക്ടർ ആനിക പൂട്ടിയിനെനും ചേ‍ർന്നുള്ള സെഷൻ കോൺക്ലേവിനെ ആഗോളതലത്തിലേക്ക് ഉയ‍ർത്തും. രാഷ്ട്രീയ നേതാവും എം.എൽ.എ.യുമായ അതിഷി, ഡിസൈനറും രാഷ്ട്രീയപ്രവ‍ർത്തകയുമായ ഷൈന എൻ.സി, സോഷ്യൽ ആക്ടിവിസ്റ്റും സെന്റർ ഫോർ സോഷ്യൽ റിസർച്ച് ഡയറക്ടറുമായ ഡോ. രഞ്ജന കുമാരി, അഭിഭാഷകൻ പുനീത് ഭാസിൻ, ഡൽഹി പോലീസ് ഡിസിപി (IFSO) കെപിഎസ് മൽഹോത്ര, ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷന്റെ സ്ഥാപകനും ഡയറക്ടറുമായ ഒസാമ മൻസർ തുടങ്ങിയ പ്രമുഖരും വിവിധ സെഷനുകളിലായി സംസാരിക്കും. സൈബറിടത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പരമാവധി ബോധവൽക്കരണം നടത്തുകയെന്നതാണ് ഡൽഹിയിൽ നടക്കുന്ന കോൺക്ലേവിൻെറ പ്രധാന ലക്ഷ്യം.

  വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടി CNN- News18, CNBC-TV18 ചാനലുകളിലും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ സൈറ്റുകളിലും ലൈവായി കാണാൻ സാധിക്കും.
  Published by:Rajesh V
  First published: