നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് പ്രോട്ടോക്കോളുകൾക്ക് പുല്ലു വില; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ നിർദേശങ്ങൾ കാറ്റിൽ പറത്തി ബീഹാറിൽ പ്രചാരണം

  കോവിഡ് പ്രോട്ടോക്കോളുകൾക്ക് പുല്ലു വില; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ നിർദേശങ്ങൾ കാറ്റിൽ പറത്തി ബീഹാറിൽ പ്രചാരണം

  പ്രധാനമന്ത്രി ബിഹാറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ സമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ആയിരങ്ങളാണ് പങ്കെടുത്തത്

  Campaign in Bihar

  Campaign in Bihar

  • Last Updated :
  • Share this:
  രണ്ട് ദിവസം മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. അന്ന് പ്രാധാനമന്ത്രി രാഷ്ട്രത്തോട് പറഞ്ഞതും കോവിഡ് ജാഗ്രത വെടിയരുതെന്നാണ്. വാക്‌സിൻ കണ്ടുപിടിക്കുന്നത് വരെ ജാഗ്രതയോടെ ജനങ്ങൾ പെരുമാറണം. ആരും മാസ്‌ക് ധരിക്കാതെ പുറത്തിരങ്ങരുത്. കോവിഡ് വിട്ടുപോയി എന്ന് ആരും കരുതരുതരുത്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുമ്പോൾ അപകടത്തിലാകുന്നത് സ്വന്തം കുടുംബം ആണെന്ന് ഓർക്കണമെന്നും പ്രധാന മന്ത്രി പറഞ്ഞു.

  എന്നാൽ അതേ പ്രധാനമന്ത്രി ബിഹാറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ സമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ആയിരങ്ങളാണ് പങ്കെടുത്തത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ റാലികളിലും സമാനമായ കാഴ്ച തന്നെയാണ്. പ്രതിപക്ഷ മഹാസഖ്യത്തിന്റെ റാലികളിലും മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടുന്നില്ല.

  Also Read PM Narendra Modi | 'ലോക്ക് ഡൗൺ അവസാനിച്ചെങ്കിലും കൊറോണ വൈറസ് ഇപ്പോഴും നിലനിൽക്കുന്നു'; പ്രധാനമന്ത്രി രാഷ്ട്രത്തോട്

  കോവിഡ് മഹാമാരി പടർന്നുപിടിച്ചതിനു ശേഷം രാജ്യത്ത് നടക്കാൻ പോകുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ബിഹാർ നിയമസഭയിലേക്കുള്ളത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. തുറന്ന മൈതാനങ്ങളിലാണ് സമ്മേളനമെങ്കിൽ മൈതാനത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. അതിനൊപ്പം സാമൂഹിക അകലം പാലിക്കുന്നതുൾപ്പടെയുളള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം.

  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. ഒക്‌ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് എന്നീ ദിവസങ്ങളിലാണ് വോട്ടെടുപ്പ് .കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു വ്യക്തമാക്കുമ്പോളാണ് മാതൃകയാകണ്ടവർ തന്നെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നത്.
  Published by:user_49
  First published:
  )}