• HOME
  • »
  • NEWS
  • »
  • india
  • »
  • CAN BAGEL AND THE PILOT CHANGE THE FATE OF CONGRESS WITH ABSENCE OF AHMED PATEL HARDICKS FADING MAGIC JS

Gujarat | അഹമ്മദ് പട്ടേലിന്റെ അഭാവം; ഹാർദികിന്റെ മങ്ങുന്ന മാജിക്ക്; കോണ്‍ഗ്രസിന്റെ വിധിമാറ്റാൻ ബാഗേലിനും പൈലറ്റിനും സാധിക്കുമോ?

രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായി പാര്‍ട്ടിയെ വിജയത്തിലേക്കെത്തിച്ച സച്ചിന്‍ പൈലറ്റാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റൊരു പേര്. അദ്ദേഹത്തെ പോലുള്ള മുതിര്‍ന്ന ഒരു വ്യക്തി ഗുജറാത്തില്‍ കോണ്‍ഗ്രസിന് സഹായകമാകും എന്ന വിലയിരുത്തലുണ്ട്.

രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായി പാര്‍ട്ടിയെ വിജയത്തിലേക്കെത്തിച്ച സച്ചിന്‍ പൈലറ്റാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റൊരു പേര്. അദ്ദേഹത്തെ പോലുള്ള മുതിര്‍ന്ന ഒരു വ്യക്തി ഗുജറാത്തില്‍ കോണ്‍ഗ്രസിന് സഹായകമാകും എന്ന വിലയിരുത്തലുണ്ട്.

രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായി പാര്‍ട്ടിയെ വിജയത്തിലേക്കെത്തിച്ച സച്ചിന്‍ പൈലറ്റാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റൊരു പേര്. അദ്ദേഹത്തെ പോലുള്ള മുതിര്‍ന്ന ഒരു വ്യക്തി ഗുജറാത്തില്‍ കോണ്‍ഗ്രസിന് സഹായകമാകും എന്ന വിലയിരുത്തലുണ്ട്.

  • Share this:
    ഗുജറാത്ത് ബിജെപിക്കകത്തെ തര്‍ക്കം കാരണം മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ പുതിയ മുഖ്യമന്ത്രിയായി നിയമിച്ചപ്പോഴും മനോവീര്യം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് നോക്കിനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 2022 ലെ നിയമസഭാ തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ഗുജറാത്തിലെ ശക്തരായ പട്ടേല്‍ സമുദായത്തെ കൈയ്യിലെടുക്കാന്‍ വേണ്ടിയാണ് പുതിയ മുഖ്യമന്ത്രിയെ നിയമിച്ചത് എങ്കിലും രൂപാണിയുടെ പ്രകടനം വേണ്ടത്ര ഉയര്‍ന്നില്ല എന്നും അത് തെരെഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്നും കൂടി പാര്‍ട്ടി നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്.

    2017 ലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും വോട്ട് വിഹിതം 40 ശതമാനം ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ ബിജെപി നേതൃത്വത്തിനിടയിലെ ആശങ്ക വളരെ വ്യക്തമാണ്. സംസ്ഥാനത്തെ ജിഗ്‌നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍ കൂട്ടുകെട്ട് കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്താന്‍ വളരെ സഹായിച്ചിരുന്നു. പാട്ടിദാര്‍ സംവരണം ആവശ്യപ്പെട്ട ഹാര്‍ദിക് പട്ടേല്‍ ബിജെപിയെ വലിയ തോതിലാണ് സമ്മര്‍ദ്ധത്തിലാക്കിയത്.

    യഥാര്‍ത്ഥത്തില്‍, രാഹുല്‍ ഗാന്ധിയും 2017 ലെ ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമായി വര്‍ത്തിച്ചിരുന്നു. ആദിവാസികള്‍, പട്ടേല്‍ വിഭാഗം, കര്‍ഷകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുമായി രാഹുല്‍ ബന്ധപ്പെടുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ നരേന്ദ്ര മോദിയുടെ വ്യക്തിത്വം പരിഗണിച്ച് വിവാദങ്ങള്‍ക്കോ, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കോ രാഹുല്‍ മുതിര്‍ന്നിരുന്നില്ല. 'വികസനത്തിന് വട്ടായിരിക്കുന്നു' എന്ന മുദ്രാവാക്യമായിരുന്നു അന്ന് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നത്.

    എന്നാല്‍ തെരെഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കോണ്ഗ്രസിന്റെ സ്ഥിതി മോശമായി. തെരെഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ഡയും പ്രതിപക്ഷ നേതാവ് പരേഷ് ദനനിയും രാജിവെച്ചു. ഇതേതുടര്‍ന്ന് 2019 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിനെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ടായി നിയമിച്ചു. പട്ടേല്‍ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ വരുത്തിയ ഈ നീക്കം കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറം മാറ്റം വന്നു തുടങ്ങിയതിന്റെ സൂചനയാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
    നിലവില്‍ അഹ്മദ് പട്ടേലിനെ പോലെ ശക്തനായ ഒരു നേതാവിന്റെ അഭാവം കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം കുറയാന്‍ കാരണമായെന്ന് വിലയിരുത്തലുണ്ട്. അഹ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള വിജയം കോണ്ഗ്രസിന് തിരിച്ചുവരാന്‍ കഴിയും എന്ന സൂചനകളായിരുന്നു അന്ന് നല്‍കിയിരുന്നത്. എന്നാല്‍ അന്നത്തെ സാഹചര്യങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ഒരുപാട് പിന്നോട്ട് സഞ്ചരിച്ചിട്ടുണ്ട്.

    രാഹുല്‍ ഗാന്ധി ഗുജറാത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ നാട്ടില്‍ ബിജെപി പരാജയപ്പെടുകയെന്നത് 2024 ന് മുന്‍പ് ബിജെപി ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാവുമെന്നാണ് രാഹുലിന്റെ കണക്കുകൂട്ടല്‍. കോവിഡ് ബാധിച്ച് മരണപ്പെട്ട ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന രാജീവ് സതാവിന് പകരക്കാരനെ തേടുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
    ഗുജറാത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ വളരെ ഊര്‍ജജസ്വലനായ ഒരു നേതാവിനെ വേണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. ഭൂപേഷ് ഭാഗേലിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുവന്നിരുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. വളരെ കഴിവുള്ള ഭരണാധികാരിയും വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യാറുള്ള അദ്ദേഹത്തെ നിലവിലെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ പുതിയ നേതാവിനെ കണ്ടെത്തേണ്ടതുണ്ട്.
    രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായി പാര്‍ട്ടിയെ വിജയത്തിലേക്കെത്തിച്ച സച്ചിന്‍ പൈലറ്റാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റൊരു പേര്. അദ്ദേഹത്തെ പോലുള്ള മുതിര്‍ന്ന ഒരു വ്യക്തി ഗുജറാത്തില്‍ കോണ്‍ഗ്രസിന് സഹായകമാകും എന്ന വിലയിരുത്തലുണ്ട്. കൂടാതെ അയല്‍ സംസ്ഥാനമായത് കൊണ്ട് അദ്ദേഹത്തിന് രാജസ്ഥാന്റെ കാര്യങ്ങള്‍ ഇടപെടുന്നത് തടസ്സപ്പെടില്ലെന്നും വിലയിരുത്തപ്പെടുന്നു.
    Published by:Jayashankar AV
    First published:
    )}